• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:14 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദത്ത് പുത്രിയെ  കൊലപ്പെടുത്തിയ സംഭവം; മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വിസ റദ്ദാക്കി 

By Web Desk    September 9, 2018   
sherin case

ഹൂസ്റ്റണ്‍: ദത്തുപുത്രിയായ മകളെ  യു.എസില്‍ കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്ന മലയാളി ദമ്പതിമാരുടെയും ബന്ധുക്കളുടെയും വിസ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഷെറിന്‍ മാത്യുസ് എന്ന മൂന്നു വയസ്സുകാരിയെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം ഷെറിനെ കാണുന്നില്ലെന്ന  പരാതിയുമായി  പോലീസിനെ സമീപിക്കുകയായിരുന്നു. പാലു കുടിക്കാന്‍ വിസമ്മതിച്ച കുട്ടിയെ പുറത്ത് നിര്‍ത്തി നിമിഷങ്ങള്‍ക്കകം കാണാതാവുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ പോലീസ് നടത്തിയ തിരച്ചിലില്‍ രണ്ടാഴ്ചയ്ക്കുശേഷം വീടിന് അരക്കിലോമീറ്റര്‍ അകലെനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ പീഡനത്തെത്തുടര്‍ന്നാണ് ഷെറിന്‍ കൊല്ലപ്പെട്ടതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു.

ഇതോടെ കേസില്‍ കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന്റെയും ഭാര്യ സിനി മാത്യൂസിന്റെയും പേരില്‍ യു.എസ്. കോടതി കുറ്റംചുമത്തി. ഇതിനെ തുടര്‍ന്നാണ് ഇവരുടേയും ബന്ധുക്കളുടേയും വിസ റദ്ദാക്കുന്നതായി ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുപം റായ് അറിയിച്ചു. കൂടാതെ വിദേശപൗരന്മാര്‍ക്ക് പൗരത്വം നല്‍കുന്ന ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒ.ഐ.സി.) കാര്‍ഡ് റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇവര്‍ ഇന്ത്യയിലേക്ക് വരുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിനുള്ള എതിര്‍പ്പ് പരിഗണിച്ചാണ് തീരുമാനം. ഇവരെ കരിമ്ബട്ടികയില്‍പ്പെടുത്തുമെന്നും അനുപം റായ് പറഞ്ഞു.വെസ്ലി മാത്യൂസിന്റെ മാതാപിതാക്കള്‍, കുടുംബസുഹൃത്തുക്കളായ മനോജ് എന്‍. എബ്രഹാം, നിസ്സി എബ്രഹാം തുടങ്ങിയവരുടെ ഐ.ഒ.സി. കാര്‍ഡുകളും റദ്ദാക്കിയേക്കും. വെസ്ലിയും സിനിയും ഇപ്പോള്‍ ഡാലസിലെ ജയിലിലാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News