• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

AUGUST 2018
SUNDAY
03:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൗമ്യയുടെ കുറ്റസമ്മതം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്!! അവിഹിത ബന്ധം പുറത്തുപറയാതിരിക്കാൻ സ്വന്തം മകളായ ഐശ്വര്യയെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊന്നു

By Web Desk    April 25, 2018   

പിണറായിയി നടന്ന കൊലപതാക പാരമ്പരയിൽ വീട്ടമ്മയായ സൗമ്യ നടത്തിയ കുറ്റ സമ്മതം മനസാക്ഷിയെ ഞെട്ടിക്കുന്നത്. അവിഹിത ബന്ധം തുടരാന്‍ മകളും മാതാപിതാക്കളും തടസ്സമായ സാഹചര്യത്തിലാണ് സൗമ്യ  ക്രൂര കൊലപാതകം ചെയ്തതത് എന്ന് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി രഘുരാമനാണ് അന്വേഷണച്ചുമതല.

കഴിഞ്ഞ ജനുവരിയില്‍ രണ്ട് യുവാക്കളുമായി കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ സൗമ്യയെ കണ്ടത് പുറത്തുപറയാതിരിക്കാനാണ് മകള്‍ ഐശ്വര്യയെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊന്നത്. തുടര്‍ന്ന് അച്ഛന്‍ കുഞ്ഞിക്കണ്ണനേയും അമ്മ കമലയേയും കറിയില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തി. വീട്ടുകാരെ മുഴുവന്‍ ഒഴിവാക്കി അവിഹിത ബന്ധം തുടരാനായിരുന്നു സൗമ്യയുടെ പദ്ധതി.

സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അവിടെനിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

എലിവിഷം ശരീരത്തില്‍ വ്യാപിപ്പിക്കാന്‍ അവര്‍ക്ക് കൂടുതല്‍ വെള്ളം കുടിയ്ക്കാന്‍ നല്‍കുകയും ചെയ്തു. നേരത്തെ സൗമ്യയുടെ മുന്‍ഭര്‍ത്താവ് ഇവരെ എലിവിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ നിന്നാണ് എങ്ങനെയാണ് എലിവിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സൗമ്യ മനസിലാക്കിയത്. ഇവരുടെ ഒരു വയസ്സുകാരിയായ മകള്‍ കീര്‍ത്തന 2012ല്‍ സമാന സാഹചര്യത്തിലാണ് മരിച്ചത്. എന്നാലിത് സ്വാഭാവിക മരണമായിരുന്നുവെന്നാണ് സൗമ്യ പറയുന്നത്. പോലീസ് ഇക്കാര്യവും അന്വേഷിച്ചുവരികയാണ്.

സൗമ്യയുമായി ബന്ധമുണ്ടായിരുന്ന നാലു യൂവാക്കളെ പോലീസ് ഇതിനോടകം കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇതേവരെയും പുറത്തുവന്നിട്ടില്ല. അലുമിനിയം ഫോസ്ഫൈഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് അച്ഛനും അമ്മയും മരിച്ചതെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

എലിവിഷത്തിലും മറ്റും ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫൈഡ്, വളരെ കുറഞ്ഞ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ പോലും ഛര്‍ദ്ദിക്കും ശ്വാസം മുട്ടലിനും കാരണമാകും. കൂടാതെ രക്തസമ്മര്‍ദം കുറയാനും ഇത് കാരണമാകും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News