• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഗാന്ധി ജയന്തിയോടനുബന്ധിച്ച്  വിട്ടയക്കാനൊരുങ്ങുന്നത് 900ത്തോളം തടവുകാരെ 

By Web Desk    October 12, 2018   
rilease

ന്യൂഡല്‍ഹി: 150-ാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിട്ടയക്കാനൊരുങ്ങുന്നത്  900 തടവുകാരെ.  ആദ്യ ഘട്ടത്തില്‍ പ്രത്യേക വിഭാഗങ്ങളില്‍ പെടുന്ന തടവുകാരെ വിട്ടയക്കും. ജൂലായ് 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനെറ്റ് യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി

മൂന്ന് ഘട്ടങ്ങളിലായി തടവുകാരെ വിട്ടയക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാരംഭിച്ച ആദ്യ ഘട്ടത്തിലെ വിട്ടയക്കല്‍ പൂര്‍ത്തിയായത് ഒരാഴ്ചയിലേറെ സമയമെടുത്താണ്. രണ്ടാം ഘട്ടം 2019 ഏപ്രില്‍ 19നും മൂന്നാം ഘട്ടം 2019 ഒക്ടോബര്‍ രണ്ടിനും നടപ്പാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.

55 വയസിനു മുകളില്‍ പ്രായമുള്ള 50 ശതമാനമോ അതില്‍ കൂടുതലോ തടവ് ശിക്ഷ അനുഭവിച്ച സ്ത്രീ, ട്രാന്‍സ്‌ജെൻഡർ വിഭാഗങ്ങളില്‍പ്പെട്ട തടവുകാരെ വിട്ടയക്കും. കൂടാതെ 60 വയസിന് മുകളില്‍ പ്രായമുള്ള 50 ശതമാനമോ അതില്‍ കൂടുതലോ തടവ് ശിക്ഷ അനുഭവിച്ച പുരുഷ തടവുകാരെയും വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് 

ഇവരെക്കൂടാതെ 70 ശതമാനത്തിലേറെ ശാരീക വൈകല്യമുള്ളവരേയും തീവ്രമായ അസുഖം ബാധിച്ചവരേയും, ശിക്ഷാ കാലാവധിയില്‍ മൂന്നില്‍ രണ്ട് അനുഭവിച്ചുകഴിഞ്ഞവരേയും വിട്ടയയ്ക്കാനായി പരിഗണിക്കുന്നുണ്ട്. 

അതേസമയം വധ ശിക്ഷയ്ക്ക് വിധിച്ചവരേയും വധശിക്ഷ ജീവപര്യന്തമായി കുറച്ചവരേയും വിട്ടയക്കില്ല. സ്ത്രീധന കൊല, ബലാത്സംഗങ്ങള്‍, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ വിട്ടയക്കില്ല.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News