• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രേവതിയുടെ പീഡന പരാമര്‍ശം; സംഭവത്തില്‍ പരാതി ലഭിച്ചാല്‍ നടിക്കെതിരെ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ 

By Web Desk    October 18, 2018   

കോഴിക്കോട്: ഡബ്ല്യൂസിസി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിനിടെ രേവതി നടത്തിയ പീഡന  പരമാര്‍ശവുമായ് ബന്ധപ്പെട്ട സംഭവത്തില്‍  പരാതി ലഭിച്ചാല്‍ രേവതിക്കെതിരെ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍. പരാതി നിലനില്‍ക്കുന്നതാണെന്നു കമ്മീഷന് ബോധ്യപ്പെടുകയാണെങ്കില്‍  രേവതിക്ക് നോട്ടിസയച്ച് വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നും ചെയര്‍മാന്‍ പി.സുരേഷ്. സംഭവത്തില്‍ സാക്ഷികളായവരുടെ മൊഴിയെടുത്തശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.

25 വര്‍ഷം മുന്‍പ് സിനിമയുടെ സെറ്റില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി രക്ഷ തേടി സമീപിച്ചതായാണ് രേവതി വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഇതുവരെ കമ്മീഷന് പരാതി ലഭിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു. ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണ ശില്‍പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം 27ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിക്കുമെന്നും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി.സുരേഷ്, കമ്മിഷന്‍ അംഗം ശ്രീല മേനോന്‍ തുടങ്ങിയവര്‍ പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News