• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റിസോര്‍ട്ട് ഉടമയെ വധിക്കാന്‍ ശ്രമം; പ്രതി മൂര്‍ത്തി ബിജു ഒളിവില്‍ 

By Web Desk    November 9, 2018   
resort

കല്‍പ്പറ്റ; റിസോര്‍ട്ട് ഉടമയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി ഒളിവില്‍. മൂര്‍ത്തി ബിജു എന്നറിയപ്പെടുന്ന കെ.ആര്‍ ബിജു എന്ന ക്രിമിനലാണ് പാക്കം റിസോര്‍ട്ട് ഉടമയെ വധിക്കാന്‍ ശ്രമിച്ച കേസുമായ് ബന്ധപ്പെട്ട് ഒളിവില്‍ പോയിരിക്കുന്നത്.
മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കേസില്‍ ബിജുവിന്റെ കൂട്ടു പ്രതികളായ ഒമേഗ സാബു, രതീഷ്, എന്നിവര്‍ ഉള്‍പ്പടെ ആറ് പേര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ റിസോര്‍ട്ട് ഉടമയെ അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ് 

25 ഓളം കേസ്സുകളില്‍ പ്രതിയായ ബിജുവും സംഘവും മുമ്പും  സ്പിരിറ്റ് കടത്ത് കേസ്സ്, വധശ്രമകേസ്സുകളില്‍  പ്രതിയായിട്ടുണ്ട്. മുമ്പ് ഒരാളുടെ വീട് കത്തിച്ചതുമായ് ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വഴി ബിജു കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചിട്ടുണ്ട്. 

റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം പോലീസ് സ്‌റ്റേഷനില്‍ സംഭവം അറിയിക്കാനെത്തിയ ആളുകളെ ബിജു അടക്കമുള്ള ക്വട്ടേഷന്‍ സംഘം ഭീക്ഷണിപ്പെടുത്തുകയും ഉപദ്രവിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. 


കേസില്‍ മാനന്തവാട് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പോലീസുകാര്‍ തന്നെ പ്രതിക്ക്  സഹായം നല്‍കുന്നുണ്ടെന്നും അത് മൂലമാണ് അറസ്റ്റ് വൈകുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. 


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News