• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

AUGUST 2018
SUNDAY
03:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുഖത്തും വായിലും ആഴത്തിലുള്ള മുറിവുകൾ, സ്വകാര്യ ഭാഗങ്ങൾ വെട്ടിമാറ്റി ആന്തരികാവയങ്ങള്‍ തകര്‍ത്ത് ക്രൂര പീഡനം; പെണ്‍കുട്ടിയുടെ മൃതദേഹം കനാലിൽനിന്നും കണ്ടെത്തി

By Web Desk    January 15, 2018   

നിര്‍ഭയ കേസിനെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ സമാനമായ പീഡനം വീണ്ടും ഹരിയാനയിലെ ജിന്റിൽ. സ്വകാര്യ ഭാഗങ്ങള്‍ വെട്ടിമാറ്റി, ആന്തരികാവയങ്ങള്‍ തകര്‍ന്ന നിലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജിന്റിലെ ബുധഖേര ഗ്രാമത്തിലെ കനാലിനോട് ചേര്‍ന്നായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. 

മൃതദേഹത്തില്‍ അടിവസ്ത്രമുണ്ടായിരുന്നില്ല. മുഖത്തും വായിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. പെണ്‍കുട്ടി ശബ്ദമുണ്ടാക്കാതിരിക്കാന്‍ ബലപ്രയോഗം നടത്തിയതും വായ മൂടിയതും മുഖത്തും വായിലും ആഴത്തില്‍ മുറിവേല്‍ക്കാന്‍ കാരണമായിരിക്കാം. 
സ്വകാര്യ ഭാഗങ്ങളില്‍ മുറിപ്പെടുത്തിയത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷമായിരിക്കാനാണ് സാധ്യതയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൂട്ടബലാത്സംഗത്തെ ചെറുത്ത പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് അതിക്രൂരമായി ആക്രമിച്ചതാകാമെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ധട്ടര്‍വാള്‍ പറയുന്നു. 

ജീവനോടെയാകില്ല പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും മൃതദേഹം വികൃതമാക്കിയതാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കരള്‍ പൂര്‍ണമായും നശിച്ചിരുന്നു. ജീവനോടെ ബലാത്സംഗം ചെയ്യാനാകാത്തതിന്റെ പ്രതിഷേധമായായിരിക്കും ക്രൂരമായ ആക്രമണത്തിന് പ്രേരണയെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. 

കുരുക്ഷേത്രയിലെ ജാന്‍സ ഗ്രാമത്തിലെതാണ് പെണ്‍കുട്ടിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജനുവരി 9 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കൊലപ്പെടുത്തിയതിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കനാലില്‍ തള്ളിയതാകാമെന്നാണ് നിഗമനം.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News