• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:26 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘ഹിന്ദു സഹോദരി’ എന്നു വിശേഷിപ്പിച്ച യുവതിയുമായി ശംഭുലാലിന് ‘അവിഹിത ബന്ധം’; ലവ് ജിഹാദ് ആരോപിച്ച് കൊലപ്പെടുത്തിയ കേസില്‍ ശംഭുലാല്‍ രാഗറിനെതിരെ രാജസ്ഥാന്‍ പൊലീസിന്റെ കുറ്റപത്രം

By Web Desk    January 15, 2018   

മുസ്‌ലിം തൊഴിലാളിയായ മുഹമ്മദ് അഫ്രാസുലിനെ ലവ് ജിഹാദ് ആരോപിച്ച് കൊലപ്പെടുത്തിയ കേസില്‍ ശംഭുലാല്‍ രാഗറിനെതിരെ രാജസ്ഥാന്‍ പൊലീസിന്റെ കുറ്റപത്രം. ലവ് ജിഹാദ് എന്ന ആരോപണം കൊലപാതകത്തിന് മറയാക്കാനായി മാത്രമാണ് ശംഭുലാല്‍ ഉയര്‍ത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കൊലപാതകം നടത്തുന്ന വീഡിയോയില്‍ ‘ഹിന്ദു സഹോദരി’ എന്നു വിശേഷിപ്പിച്ച യുവതിയുമായി ശംഭുലാലിന് ‘അവിഹിത ബന്ധം’ ഉണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇയാള്‍ ഒരിക്കല്‍ തന്റെ പരിചയക്കാരനായ ഒരു ബാങ്ക് മാനേജരുടെയടുത്ത് യുവതിയെ കൊണ്ടുപോകുകയും ‘അയാളെ സന്തോഷിപ്പിക്കാന്‍’ ആവശ്യപ്പെടുകയും ചെയ്തിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.

കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം മറച്ചുവെക്കാനാണ് ശംഭുലാല്‍ ലവ് ജിഹാദ് ആരോപണം ഉയര്‍ത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2010 പശ്ചിമബംഗാള്‍ സ്വദേശിയായ ബല്ലു ഷെയ്ക്ക് എന്നയാള്‍ക്കൊപ്പം യുവതി ഒളിച്ചോടിയിരുന്നെന്നും ഇയാളുമായി യുവതിയ്ക്ക് ഇപ്പോഴും ബന്ധമുണ്ടെന്ന സംശയമാണ് ശംഭുലാലിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും കത്തില്‍ പറയുന്നു.

വീഡോയിയില്‍ പരാമര്‍ശിച്ച ആക്ഷേപകരമായ പരാമര്‍ശങ്ങളെല്ലാം എഴുതിവെച്ച ശംഭുലാലിന്റെ ഡയറി തങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. രാജ്‌സമന്ദിലെ ഒരു ക്ഷേത്രത്തിനു പിറകിലെ കുന്നില്‍ നിന്നാണ് ഡയറി കണ്ടെടുത്തതെന്നും പൊലീസ് പറയുന്നു.

യുവതിയുമായുള്ള ശംഭുലാലിന്റെ ബന്ധത്തെക്കുറിച്ച് കുറ്റപത്രത്തില്‍ പറയുന്നത് ഇതാണ്: ‘ലോണ്‍ എടുത്തുനല്‍കാമെന്ന് പറഞ്ഞ് യുവതിയെ ശംഭുലാല്‍ ഒരു ബാങ്ക് മാനേജറുടെ വീട്ടില്‍ കൊണ്ടുപോയിരുന്നു. അവിടെ ഒരു പാര്‍ട്ടി നടക്കുകയായിരുന്നു. ബാങ്ക് മാനേജറെ സന്തോഷിപ്പിച്ചാല്‍ ലോണ്‍ ക്ലിയറായി കിട്ടും എന്ന് ശംഭുലാല്‍ അവരോട് പറഞ്ഞു.’

കീ നല്‍കാനുണ്ടെന്ന് പറഞ്ഞ് ബാങ്ക് മാനേജറുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ യുവതി ഈ വിഷയത്തില്‍ ശംഭുലാലുമായി വഴക്കിട്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

‘ശംഭുലാല്‍ സ്ഥിരമായി അവരുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. യുവതിയും ശംഭുലാലും നല്ല സുഹൃത്തുക്കളായിരുന്നു. അവര്‍ക്കിടയില്‍ ശാരീരിക ബന്ധവും ഉണ്ടായിട്ടുണ്ട്.’ കുറ്റപത്രത്തില്‍ പറയുന്നു.

കൊല്ലപ്പെട്ട അഫ്രാസുലിന്റെ നാടായ സെയ്ദാപൂരിലായിരുന്നു ഷെയ്ക്കും. യുവതിയും ഷെയ്ക്കും തമ്മിലുള്ള ബന്ധം ഇപ്പോഴുമുണ്ടെന്നറിഞ്ഞ് ശംഭുലാല്‍ രോഷാകുലനാകുകയും ചെയ്തു. കൊല നടത്തുന്നതിന് ഒരു വര്‍ഷം മുമ്പു മുതല്‍ ഹിന്ദു, മുസ്‌ലിം മൗലികവാദികളുടെ വീഡിയോ കാണാന്‍ തുടങ്ങിയിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഡിസംബറിലാണ് രാജസ്ഥാനില്‍ അഫ്രാസുല്‍ ഖാന്‍ എന്നയാളെ ശംഭുലാല്‍ കൊലപ്പെടുത്തിയത്. യുവാവിനെ മഴു ഉപയോഗിച്ച് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News