• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

JUNE 2018
FRIDAY
04:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ വീണ്ടും മാവോവാദി ആക്രമണം: ഒമ്പത് സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടു

By Web Desk    March 14, 2018   

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ വീണ്ടും മാവോവാദി ആക്രമണം. ഒമ്പത് സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുഴിബോംബ് കണ്ടെത്തി നിര്‍വീര്യമാക്കുന്ന സൈനികവാഹനത്തിനുനേരെ മാവോവാദികള്‍ ബോംബാക്രമണം നടത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഒരുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മൂന്നാം ആക്രമണമാണിത്. കിസ്താറാം-പലോഡി റോഡിലാണ് ആക്രമണമുണ്ടായത്. കിസ്താറാമിലെ വനമേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന സി.ആര്‍.പി.എഫിന്റെ 212-ാം ബറ്റാലിയന്റെ വാഹനമാണ് അത്യുഗ്രന്‍ സ്ഫോടകശേഷിയുള്ള ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസു(ഐ.ഇ.ഡി.)കള്‍ ഉപയോഗിച്ച് മാവോവാദികള്‍ ആക്രമിച്ചത്.

രാവിലെ എട്ടുമണിക്ക് സി.ആര്‍.പി.എഫുകാരും മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. എന്നാല്‍ സൈനികര്‍ ശക്തമായി തിരിച്ചടിച്ചതോടെ അവര്‍ പിന്‍വാങ്ങി. പിന്നീട് ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. 11 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദികള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായതായി ബസ്തര്‍ ഐ.ജി. വിവേകാനന്ദ് സിന്‍ഹ വ്യക്തമാക്കി. ആക്രമണത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അപലപിച്ചു. സി.ആര്‍.പി.എഫ്. ഡി.ജി. രാജീവ് റായ് ഭട്നാഗറിനോട് സംഭവസ്ഥലത്തെത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. ആക്രമണത്തെക്കുറിച്ചുള്ള പൂര്‍ണവിവരം നല്‍കാന്‍ മുഖ്യമന്ത്രി രമണ്‍ സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News