• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:53 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പിണറായി കൂട്ടക്കൊല;പ്രതി സൗമ്യയുടെ ആത്മഹത്യയില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്

By Web Desk    August 28, 2018   
pinarayi murder case

കണ്ണൂര്‍:പിണറായി കൂട്ടക്കൊല പ്രതി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍  ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി റീജനല്‍ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട്.ഇതിനായി ഉത്തരമേഖല ജയില്‍ ഡിഐജി, എസ് സന്തോഷ് കുമാര്‍ ബുധനാഴിച്ച കണ്ണൂര്‍ വനിതാ ജയിലില്‍ നേരിട്ടെത്തി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി ഡിജിപിക്ക് സമര്‍പിക്കും.വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തേക്കും.ജയില്‍ സൂപ്രണ്ട് അടക്കമുള്ളവര്‍ നടപടിക്ക് വിധേയമാകുമെന്നാണ് വിവരം.
സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്തതിനെ തുടര്‍ന്ന് അനാഥമായ മൃതദേഹം കണ്ണൂര്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ സമ്മതത്തോടെ പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു.മനുഷ്യാവകാശ കമ്മീഷനില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി ഉള്ളതിനാല്‍ വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിന് മൃതദേഹം പുറത്തെടുക്കേണ്ടി വരുമെന്ന സംശയവും നിലനില്‍ക്കുന്നതിനാലും മൃതദേഹം ദഹിപ്പിക്കാതെയാണ് സംസ്‌ക്കാര ചടങ്ങ് നടത്തിയത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News