• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:45 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അനാഥാലയത്തില്‍ പാസ്റ്ററുടെ പീഡനം;കേസില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍ 

By Web Desk    September 9, 2018   
paster

ജമ്മു: ജമ്മുകാശ്മീരിലെ  അനാഥാലയത്തില്‍ കുട്ടികള്‍ക്ക് മലയാളി പാസ്റ്ററുടെ പീഡനം. ജമ്മു കശ്മീരിലെ കത്വയില്‍ മലയാളി പാസ്റ്റര്‍ നടത്തിയിരുന്ന അനാഥാലയത്തില്‍ നിന്നാണ് എട്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ പീഡനത്തില്‍ നിന്ന് രക്ഷിച്ചത്. സംഭവത്തെ തുടര്‍ന്ന് മലയാളി പാസ്റ്റര്‍ ആന്റണി തോമസിനെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. അനാഥാലയത്തിലെ കുട്ടികള്‍ ശാരീരിക പീഡനത്തിന് ഇരയാവുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടവും പൊലീസും റെയ്ഡ് നടത്തിയിരുന്നു.
 
തുടര്‍ന്നാണ് കുട്ടികളെ മോചിപ്പിച്ചത്. 21 കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് കുട്ടികള്‍ നാട്ടില്‍ പോയിരുന്നു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. സ്ഥാപനത്തിന് രജിസ്ട്രേഷന്‍ ഉണ്ടായിരുന്നില്ല. 5 മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാലാശ്രമം, നാരി നികേതന്‍ എന്നിവിടങ്ങളിലേക്ക് മാറ്റി.

അനാഥാലയത്തില്‍ ബുദ്ധിമുട്ടിക്കലും ചൂഷണവും നടക്കുന്നെന്ന് ചില കുട്ടികള്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. പത്താന്‍കോട്ട് പെന്തകോസ്ത് മിഷന്റെ സഹായത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പാസ്റ്റര്‍ നല്‍കിയ മൊഴി. എന്നാല്‍ സ്ഥാപനത്തില്‍ തെറ്റായ യാതൊരു പ്രവര്‍ത്തനങ്ങളും നടന്നിരുന്നില്ലെന്നും പാസ്റ്റര്‍ ആന്റണി തോമസ് പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News