• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:43 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്കെതിരെ  വനിതാ ലീഗ് ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ പീഡന പരാതി 

By Web Desk    September 9, 2018   
rape

കണ്ണൂര്‍: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ  ഡിവൈഎഫ്ഐ വനിതാ നേതാവ് നല്‍കിയ വിവാദ പീഡന പരാതിക്ക് പിന്നാലെ മുസ്ലിം ലീഗിലും സമാന പരാതിയുമായി യുവതി രംഗത്ത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ലീഗ് നേതാവുമായ കെ.പി.എ സലീമിനെതിരെ വനിതാ ലീഗ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് പരാതി നല്‍കിയിരിക്കുന്നത്. നേതാവ് തന്നോട് ലൈംഗിക ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്നും ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ചു കുടുംബം തകര്‍ക്കാന്‍ ശ്രമിച്ചു എന്നുമാണ് യുവതിയുടെ പരാതി.

ലീഗിന്റെ പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റിക്കാണ് പരാതി നല്‍കിയത്. താന്‍ സലിമിന്റെ ഇംഗിതത്തിന് വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ അപവാദ പ്രചാരണം നടത്തിയെന്നും കുടുംബം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.വിസമ്മതം അറിയിച്ചിട്ടും അസ്വസ്ഥതയുണ്ടാക്കും വിധം രാത്രിസമയങ്ങളില്‍ പോലും വീട്ടിലെത്തി. ദുരുദ്ദേശ്യപരമായ കാര്യങ്ങള്‍ക്ക് എതിര്‍പ്പ് അറിയിച്ചതോടെ മറ്റു പാര്‍ട്ടിപ്രവര്‍ത്തകരെ ബന്ധപ്പെടുത്തി അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നും വനിതാ നേതാവ് ആരോപിക്കുന്നു.

എന്നെക്കുറിച്ചു മോശം കാര്യങ്ങള്‍ പറഞ്ഞു ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യക്കു പ്രേരിപ്പിച്ചു. കുടുംബമായി കഴിയുന്ന എന്നോടു നീചമായി പെരുമാറിയ കൗണ്‍സിലര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് വനിതാ ലീഗ് ജില്ലാ കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റിക്കും അയച്ച പരാതിയില്‍ പറയുന്നു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News