• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:29 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; കുഞ്ഞിനെ  കൊന്നത് അമ്മ തന്നെയെന്ന് പോലീസ് 

By Web Desk    October 17, 2018   
murder of baby

ചാരുംമൂട്: ആലപ്പുഴ  ചാരുംമൂട്ടില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം. കുഞ്ഞിനെ  കൊന്നത് അമ്മ തന്നെയെന്ന് പോലീസ് റിപ്പോര്‍ട്ട്. സംഭവവുമായ് ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാവ്  അഞ്ജനയെ (36) അറസ്റ്റ് ചെയ്തേക്കും. ഇവര്‍ക്കെതിരെ സംഭവദിവസം തന്നെ നൂറനാട് പൊലീസ് കൊലപാതക കുറ്റത്തിന്  കേസെടുത്തിരുന്നു. മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ കഴിയുകയാണ് അഞ്ജന ഇപ്പോള്‍.

ഞായറാഴ്ച 10ന് ആണ് അഞ്ജന വീട്ടില്‍വെച്ച് പെണ്‍കുട്ടിയെ പ്രസവിച്ചത്. പ്രസവശേഷം കൂടുതല്‍ രക്ത സ്രാവം ഉണ്ടായപ്പോള്‍ അടുപ്പമുണ്ടായിരുന്ന കുരമ്പാല സ്വദേശിയെയും ആശാവര്‍ക്കറെയും വിവരമറിയിച്ചു. ഇവരാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോള്‍ അഞ്ജനയുടെ കൈയിലുണ്ടായിരുന്ന കവറിനുള്ളിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
 

നൂറനാട് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായ മൊഴികളാണ് അഞ്ജന നല്‍കിയത്. വിവാഹബന്ധം വേര്‍പെടുത്തിയ അഞ്ജനയ്ക്ക് ഒരു മകനുണ്ട്. അമ്മയുടെ മരണശേഷം അഞ്ജനയും മകനും മാത്രമായിരുന്നു വീട്ടില്‍.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News