• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:38 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാത്രിയും പകലും അമ്മമാര്‍ ഉണ്ണാതെയും ഉറങ്ങാതെയും കാവലിരിക്കുന്നു, സ്വന്തം മക്കളുടെ മാനം കാക്കാൻ; പെണ്‍മക്കളെ സംരക്ഷിക്കാനായി ഈ അമ്മമാര്‍ കഷ്ടപ്പെടുന്നത് കാണുമ്പോള്‍ ആരുടെയും കണ്ണ് നിറഞ്ഞുപോകും

By Web Desk    May 14, 2018   

ഇന്ന് നമ്മുടെ സമൂഹത്തിൽ പീഡനത്തിന്റെ എണ്ണം കൂടി വരികയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളാണ് ഒരോ ദിവസവും നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ വാര്‍ത്ത കേള്‍ക്കുമ്പോഴും അമ്മമാരുടെയുള്ളില്‍ തീയാണ്. സ്വന്തം മക്കളെ ഇത്തരം പിശാചുക്കളുടെ ഇടയില്‍ നിന്നും എങ്ങനെ രക്ഷിക്കുമെന്നുള്ള ആദിയാണ്. ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയിലെ കമാല്‍ ഗ്രാമത്തില്‍ പെണ്‍മക്കളെ സംരക്ഷിക്കാനായി അമ്മമാര്‍ കഷ്ടപ്പെടുന്നത് കാണുമ്പോള്‍ ആരുടെയും കണ്ണ് നിറഞ്ഞുപോകും.

ഇവിടുത്തെ പെണ്‍മക്കള്‍ പീഡനത്തിനിരയാകാതിരിക്കാന്‍ രാത്രിയും പകലും അമ്മമാര്‍ ഉണ്ണാതെയും ഉറങ്ങാതെയും കാവലിരിക്കുകയും മക്കളെ ബന്ധുവീട്ടുകളിലേക്കും മറ്റും അയയ്ക്കുകയും ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഗ്രാമത്തിലെ അവര്‍ണ്ണ വിഭാഗത്തില്‍ പെടുന്ന യുവാവ് സവര്‍ണ്ണ പെണ്‍കുട്ടിയെ പ്രണയിക്കുകയും ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയും ചെയ്ത സാഹചര്യത്തില്‍ പെണ്‍മക്കളെ അക്രമത്തില്‍ നിന്നും രക്ഷിക്കാനാണ് ഈ കഷ്പ്പാട്.

ദളിത് യുവാവും ഗുജ്ജാര്‍ സമുദായത്തില്‍ പെടുന്ന പെണ്‍കുട്ടിയും പ്രണയിച്ച് ഒളിച്ചോടുകയും വിവാഹം കഴിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഗ്രാമത്തിലെ ആകാശ് കുമാര്‍ എന്ന യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതോടെ കേസ് ഒഴിവാക്കിയില്ലെങ്കില്‍ ഗ്രാമത്തിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്നും ഗ്രാമം ചുടുമെന്നുമാണ് ഭീഷണി. വിവാഹത്തിന് ഒത്താശ ചെയ്തു കൊടുത്തു എന്നാരോപിച്ച് ഏപ്രില്‍ 27 നായിരുന്നു ആകാശിനെയും കൂട്ടുകാരന്‍ മനീഷിനെയും ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്.

ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി മടങ്ങി വരുന്നതിനിടയില്‍ ഗുജ്ജാര്‍ സമുദായക്കാര്‍ വാഹനം തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി ക്രൂരമായി മര്‍ദ്ദിച്ചു. ആന്തരീകാവയവങ്ങള്‍ക്ക് കാര്യമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആകാശ് ഒരാഴ്ചയ്ക്ക് ശേഷം മരണമടയുകയായിരുന്നു. കേസില്‍ ഒളിച്ചോടിയ പെണ്‍കുട്ടിയുടെ പിതാവ് ധനപാല്‍ സിംഗ് അടക്കം ഏഴുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഗുജ്ജാര്‍ സമുദായക്കാര്‍ കനത്ത അക്രമം ഗ്രാമത്തില്‍ നടത്തുന്നതായിട്ടാണ് ദളിതുകളുടെ ആരോപണം. കേസ് പിന്‍വലിച്ചില്ലെങ്കില്‍ എല്ലാവരേയും കൊല്ലുമെന്നും പെണ്‍മക്കളെ വലിച്ചിറക്കി ബലാത്സംഗം ചെയ്യുമെന്നുമാണ് ഭീഷണി.

ഇതിനെ തുടര്‍ന്ന് എല്ലാ ദളിത് പെണ്‍കുട്ടികളും കൂട്ടത്തോടെ പാലായനം ചെയ്യുകയാണ്. ദളിത് പാലായനം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. ഒരുമാസത്തിനകം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ യുപി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News