• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വഞ്ചിച്ചത് മുപ്പതോളം സ്ത്രീകളെ; തട്ടിപ്പുവീരൻ ഒടുവിൽ പിടിയിൽ

By Web Desk    February 9, 2017   
Shafi

പത്തനംതിട്ട: ഡോക്ടർ ചമഞ്ഞ് ആറ് വർഷമായി വിവാഹ വാഗ്ദാനം നൽകി തട്ടിപ്പുനടത്തുകയായിരുന്ന യുവാവ് അറസ്റ്റിൽ. മലപ്പുറം പാലോത്ത് പൂവത്തുങ്കൽ ഇരുമ്പടശ്ശേരിയിൽ ഷാഫി മുഹമ്മദ് (30) ആണ് പിടിയിലായത്. ഡോ. സതീഷ് രാഘവൻ എന്ന പേരിൽ കാർഡിയാക് ട്രാൻസ്പ്ലാന്റ് സർജൻ എന്ന് പരിചയപ്പെടുത്തി ഇന്റർനെറ്റിൽ പരസ്യം ചെയ്താണ് ഇയാൾ 30 ഓളം പെൺകുട്ടികളെ വഞ്ചിച്ചത്.

എട്ടാം ക്ലാസിൽ പഠനം നിർത്തിയെങ്കിലും ഇംഗ്ലീഷിലും ഹിന്ദിയിലും ആകർഷകമായി സംസാരിക്കാനുള്ള കഴിവ് ഇയാൾക്കുണ്ട്. മുപ്പതോളം പെൺകുട്ടികളിൽ നിന്നുമായി ഇയാൾ തട്ടിയെടുത്തത് 50 ലക്ഷത്തോളം രൂപയാണ്.

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 12 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. പത്തനംതിട്ട കുലശേഖരപതി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാല് മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് ഷാഫിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 50 ലക്ഷം രൂപ, 1000 ദർഹം, നാല് ഐ ഫോണുകൾ, 17 സിം കാർഡുകൾ, സ്വർണ മോതിരങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു.  

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News