• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:17 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വായ്പയെടുത്ത തുക തിരിച്ചടച്ചില്ല : കര്‍ഷകനെ ട്രാക്ടര്‍ ദേഹത്ത് ഓടിച്ച് കയറ്റി കൊലപ്പെടുത്തി

By Web Desk    January 22, 2018   

കൃഷിയാവശ്യത്തിന് വേണ്ടി വായ്പയെടുത്ത തുക തിരിച്ചടക്കാത്തതിന്റെ പേരില്‍ ജപ്തി ചെയ്യാനെത്തിയ സംഘം കര്‍ഷകനെ ട്രാക്ടര്‍ ദേഹത്ത് ഓടിച്ച് കയറ്റി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സീതാപൂര്‍ സ്വദേശി ഗ്യാന്‍ ചന്ദ്രയാണ് കൊല്ലപ്പെട്ടത്. പണം തിരിച്ചടക്കാത്തതിന്റെ പേരില്‍ ഗ്യാന്‍ ചന്ദ്രയുടെ ട്രാക്ടര്‍ ജപ്തി ചെയ്യാന്‍ എത്തിയതായിരുന്നു സംഘം.

സ്വാകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗ്യാന്‍ ചന്ദ്ര പണം വായ്പയെടുത്തത്. 1,25,000 കര്‍ഷകന്‍ തിരിച്ചടച്ചിരുന്നു. കഴിഞ്ഞ മാസമാണ് 35,000 രൂപ അടച്ചത്. എന്നാല്‍ വായ്പയെടുത്ത മുഴുവന്‍ തുക ഒരാഴ്ചക്കുള്ളില്‍ തിരിച്ചടച്ചില്ലെങ്കില്‍ ട്രാക്ടര്‍ ജപ്തി ചെയ്യുമെന്ന് പണം പിരിക്കാനെത്തിയവരുടെ ഭീഷണിപ്പെടുത്തിയിരുന്നു.

ജനുവരി 10 ന് ഞങ്ങള്‍ 35,000 രൂപ സ്ഥാപനത്തില്‍ അടച്ചിരുന്നു. ശേഷിക്കുന്ന തുക ഉടന്‍ നല്‍കാമെന്ന് എന്റെ സഹോദരന്‍ വാഗ്ദാനം നല്‍കി, എന്നാല്‍ അവര്‍ അത് ശ്രദ്ധിക്കാതെ ട്രാക്ടര്‍ കൊണ്ടുപോവാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച എന്റെ സഹോദരനെ കൂടെ വന്ന ഒരാള്‍ ട്രാക്ടറിന് മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. 

എന്റെ കണ്‍മുന്നില്‍ വച്ചാണ് സഹോദരനെ അവര്‍ കൊലപ്പെടുത്തിയതെന്ന്’ ഗ്യാന്‍ ചന്ദ്രയുടെ സഹോദരന്‍ ഓം പ്രകാശ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ എം.പി സിംഗ് അറിയിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News