• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:29 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

   കൊട്ടിയൂര്‍ പീഡനക്കേസ്; ഇനി പ്രതിയ്ക്ക് രക്ഷപെടാന്‍ പഴുതുകളില്ല; പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചത് 18 തികയും മുന്‍പ് 

By Web Desk    November 3, 2018   
kottiyur

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ റോബിന്‍ വടക്കാഞ്ചേരിയ്ക്ക് രക്ഷപ്പെടാന്‍ ഇനി പഴുതുകളില്ല. കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ജനനം സംബന്ധിച്ച രേഖകള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയതോടെയാണ് റോബിന്‍ ശിക്ഷക്കപ്പെടുമെന്ന് ഉറപ്പായത്. കൂത്തുപറമ്പ് നഗരസഭ അധികൃതരാണ് പീഡനത്തിനിരയായ കുട്ടിയുടെ ജനനവുമായ് ബന്ധപ്പെട്ട  രേഖ കോടതിയില്‍ ഹാജരാക്കിയത്. 

 പ്രോസിക്യുഷന്റെ അപേക്ഷ പ്രകാരം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജനനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയത്. 1999 നവംബര്‍ 17-ന് പെണ്‍കുട്ടി ജനിച്ചു. നവംബര്‍ 24-ന് കൂത്തുപറമ്പ് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തു. 2002ല്‍ പെണ്‍കുട്ടിയുടെ പേര് ചേര്‍ത്തു. ലൈവ് ബര്‍ത്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രസവസമയത്ത് പരിശോധിച്ച ഡോക്ടറെ 12-ന് വിസ്തരിക്കും. കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രി നഴ്‌സിങ് സൂപ്രണ്ട്, കൂത്തുപറമ്പ് നഗരസഭ സെക്രട്ടറി എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. ലൈവ് ബര്‍ത്ത് റിപ്പോര്‍ട്ടായതിനാല്‍ പ്രായപൂര്‍ത്തിയാകും മുമ്പാണ് പെണ്‍കുട്ടിയെ റോബിന്‍ വടക്കാഞ്ചേരി പീഡിപ്പിച്ചതെന്ന് വ്യക്തമാണ്. 

വൈദികനില്‍ നിന്ന് ഗര്‍ഭിണിയായി പ്രസവിക്കുമ്പോള്‍ 17 വയസും 5 മാസവുമായിരുന്നു പെണ്‍കുട്ടിയുടെ പ്രായമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ലൈവ് ബര്‍ത്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെളിയിക്കുന്നത്.. ഗര്‍ഭകാലം കൂടി കണക്കാക്കുമ്പോള്‍ പീഡനം നടന്ന വേളയില്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ ഉള്ളു എന്നു കോടതിയെ രേഖകള്‍ വഴി ബോധ്യപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. ഇതിനായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ രേഖകള്‍ എന്നിവ തെളിവായി ഹാജരാക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് കൂടുതല്‍ വ്യക്തമായ തെളിവായി ലൈവ് ബെര്‍ത്ത് റിപ്പോര്‍ട്ടിലേക്ക് കാര്യങ്ങളെത്തിയത്. ഇതോടെ ശാസ്ത്രീയ പരിശോധന ഇല്ലാതെ തന്നെ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കപ്പെടുകയായിരുന്നു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News