• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

JUNE 2018
WEDNESDAY
06:34 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെവിനെ പുഴയില്‍ വീഴ്ത്തി കൊല്ലാന്‍ പ്രതികള്‍ ലക്ഷ്യമിട്ടെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്; തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് ചാക്കോ; സാനു അക്രമികളെ നയിച്ചു

By Web Desk    June 1, 2018   

പ്രണയവിവാഹത്തിന്റ പേരിൽ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ കെവിനെ പ്രതികൾ മരണത്തിലേക്ക് ഓടിച്ചുവിടുകയായിരുന്നുവെന്ന്  പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് നീനുവിന്റെ പിതാവ് ചാക്കോയാണ്. നീനുവിന്റെ സഹോദരന്‍ സാനുവാണ് അക്രമികളെ നയിച്ചത്. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

റിപ്പോർട്ടിൽ പറയുന്നത്, ‘കഴിഞ്ഞ ഞായറാഴ്ച മാന്നാനത്തെ അനീഷിന്റെ വീട്ടിൽനിന്ന് സംഘം തട്ടിയെടുത്ത കെവിൻ തെന്മലയ്ക്കു സമീപം ചാലിയേക്കരയിൽവച്ചു കാറിൽനിന്ന് ഇറങ്ങിയോടി. അക്രമിസംഘം കെവിനെ പിന്തുടർന്നു. കെവിൻ ഓടുന്നതു വലിയ കുഴിയും അതിന്റെ അപ്പുറം നല്ല ഒഴുക്കും ആഴവുമുള്ള ചാലിയേക്കര ആറും ഉള്ള സ്ഥലത്തേക്കാണെന്നു ഗുണ്ടാസംഘത്തിന് അറിയാമായിരുന്നു.

പ്രാണരക്ഷാർഥം ഓടിയ കെവിൻ പുഴയിൽ വീഴുമെന്നും മരിക്കുമെന്നും അറിഞ്ഞുകൊണ്ട്, ഗുണ്ടാസംഘം കെവിനെ പിന്തുടരുന്നതു നിർത്തി. മുന്നോട്ടോടുന്ന കെവിൻ പുഴയിൽ വീണു മരിക്കുമെന്ന് അറിഞ്ഞു തന്നെയാണു പ്രതികൾ പിൻവാങ്ങിയത്’. കെവിനെ തട്ടിക്കൊണ്ടുപോയ സംഘം പുഴയിൽ മുക്കിക്കൊന്നുവെന്ന സംശയം നിലനിൽക്കേയാണു പൊലീസ് റിപ്പോർട്ട്. രക്ഷപ്പെട്ടു പോകാനുള്ള സാധ്യതയില്ലെന്നു സ്ഥലപരിശോധന നടത്തിയപ്പോഴും പൊലീസ് പറഞ്ഞിരുന്നു.

നീനുവിനെ വിവാഹം കഴിക്കാനുള്ള കെവിന്റ ശ്രമം തടയുന്നതിനാണ് ഒന്നാം പ്രതി സാനുവും അഞ്ചാം പ്രതി ചാക്കോയും കെവിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി: ഗിരീഷ് പി.സാരഥി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നീനുവിന്റെ പിതാവും ആറാം പ്രതിയുമായ ചാക്കോയാണ് ഈ ക്രൂരകൃത്യത്തിന്റെ സൂത്രധാരൻ. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News