• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:38 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  കെവിൻ കൊലപാതകം; വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണം, കേസ് ദുരഭിമാനക്കൊല തന്നെയെന്നും കോടതി

By Web Desk    November 7, 2018   

കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെത്  ദുരഭിമാനക്കൊല തന്നെയാണെന്ന് കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി-4. നട്ടാശേരി സ്വദേശി കെവിന്‍ പി.ജോസഫിന്റേത് ദുരഭിമാനക്കൊല തന്നെ  ആറു മാസത്തിനകം അതിവേഗ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നൽകി.  സുപ്രീം കോടതി വിധി പരിഗണിച്ച് കെവിന്റെ കൊലപാതകത്തെ ദുരഭിമാന കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് സെഷന്‍സ് കോടതി ഉത്തരവ്.  

ഇക്കഴിഞ്ഞ മെയ് 27 രാത്രിയാണ് കെവിനെ കോട്ടയം മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്ന് ഭാര്യ നീനുവിന്റെ സഹോദരന്‍ അടക്കമുള്ള 14 അംഗ സംഘം തട്ടിക്കൊണ്ടുപോയത്. നീനുവിന്റെ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് വിവാഹം നടത്തുന്നതിലുള്ള വിരോധമായിരുന്നു കാരണം. 

കൊല്ലം തെന്മലയിലേക്ക് കൊണ്ടുപോയ കെവിനെ അതിക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടെ ചാലിയക്കരയില്‍ വച്ച് കാറില്‍ നിന്നും ഇറങ്ങിയോടിയ കെവിനെ തൊട്ടടുത്ത തോട്ടില്‍ മുങ്ങിമരിച്ച നിലയിലാണ് രണ്ടു ദിവസത്തിനുശേഷം കണ്ടെത്തിയത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News