• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍; മദ്യവും ഇറച്ചിയും സുലഭം, എത്തിക്കുന്നത് ക്വട്ടേഷന്‍ സംഘങ്ങള്‍

By Web Desk    September 26, 2018   
kannur jail

കണ്ണൂർ; ചട്ടങ്ങൾ കാറ്റിൽ പറത്തി കണ്ണൂർ സെൻട്രൽ ജയിൽ സമ്പൂർണ അരാജകത്വത്തിലേക്ക്‍. ഒരു വിഭാഗം ഉദ്യോഗസ്ഥർ ഉൾഭയത്താൽ നിസ്സഹായരായി നിൽക്കുകയും ഒരു വിഭാഗം അച്ചടക്കലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്യുന്നതിനാൽ ജയിലിൽ എന്തുമാവാമെന്ന സ്ഥിതിയാണ്. ഞായറാഴ്ച ജയിലിലേക്ക് മദ്യവും ഇറച്ചിയും എത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും പോലീസിനെ അറിയിച്ചില്ല. മതിലിനടത്തുനിന്ന് ജയിൽ ആസ്പത്രിക്കടുത്തേക്കാണ് സാധനങ്ങൾ വലിച്ചെറിഞ്ഞത്. ശിക്ഷാതടവുകാരായ സി.പി.എമ്മുകാരുടെ താമസസ്ഥലമായ രണ്ടാം ബ്ലോക്കിനോട് ചേർന്നാണിത്. ജയിലിനകത്തുള്ളവർ പുറത്തുള്ള സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തെയാണ് ഇവ എത്തിക്കാൻ ചുമതലപ്പെടുത്തുന്നത്.

ജയിലിലെ ഒരു ജീവനക്കാരൻ കണ്ടതിനാൽ ഇവർ ലക്ഷ്യം പൂർത്തിയാവുംമുമ്പ് ഓടിപ്പോവുകയായിരുന്നു. സംഘം ഇട്ടിട്ടുപോയ മൂന്നു പൊതി പച്ചയിറച്ചിയും ഒരു പൊതി ബേക്കറിസാധനങ്ങളും ജയിൽ ജീവനക്കാർ സംഭവസ്ഥലത്ത് കുഴിച്ചുമൂടി. നാല് ബിഗ് ഷോപ്പറിലാണ് സാധനങ്ങളെത്തിച്ചത്. ഈ ഭാഗത്തുകൂടി എല്ലാ ഞായറാഴ്ചകളിലും ജയിലിലേക്ക് മദ്യവും ഇറച്ചിയും എത്തിക്കാറുണ്ടെന്ന് ജീവനക്കാരിൽ ഒരുവിഭാഗം അടക്കം പറയുന്നു. അടുത്തിടെ ജയിലിലേക്ക് മദ്യം എറിഞ്ഞുകൊടുക്കുന്ന വീഡിയോ ദൃശ്യം ‘മാതൃഭൂമി ന്യൂസ്’ പുറത്തുവിട്ടിരുന്നു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News