• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MAY 2018
SUNDAY
03:14 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നെയിം പ്ലേറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടതിന് മര്‍ദനം : ബി ജെ പി നേതാവ് അറസ്റ്റില്‍

By Web Desk    January 17, 2018   

ജാര്‍ഖണ്ഡില്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥനെ നിര്‍ദാക്ഷിണ്യം മര്‍ദിച്ച ബി ജെ പി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലതേഹാര്‍ ജില്ലയിലെ ഇരുപത് ഇന പദ്ധതിയുടെ ഇംപ്ലിമെന്റേഷന്‍ കമ്മറ്റി വൈസ് ചെയര്‍മാന്‍ രാജ്ധാനി യാദവാണ് അറസ്റ്റിലായത്.

ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എഫ് ബാര്‍ലയെ ആണ് രാജ്ധാനി യാദവ് മര്‍ദിച്ചത്. ചൊവ്വാഴ്ച ലതേഹാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് പരിസരത്തു വച്ചായിരുന്നു മര്‍ദനം. 

രാജ്ധാനി യാദവ് തന്റെ സ്വകാര്യവാഹനത്തില്‍ അനധികൃതമായി ഘടിപ്പിച്ചിരുന്ന നെയിം പ്ലേറ്റും ബുള്‍ ബാറും നീക്കം ചെയ്യാന്‍ ബാര്‍ല ആവശ്യപ്പെട്ടതാണ് രാജ്ധാനി യാദവിനെ പ്രകോപിപ്പിച്ചത്. ശേഷം രാജ്ധാനി യാദവ് ഒാടിയെത്തി ബാര്‍ലയെ മര്‍ദിക്കുകയായിരുന്നു. രാജ്ധാനി യാദവ് ഉദ്യോഗസ്ഥനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News