• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
10:16 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വയറിനുമേലെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വച്ചു

By Web Desk    March 21, 2018   

നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വയറിനുമേലെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വച്ചു. രാജസ്ഥാനിലെ ഭില്‍വാരയിലെ രാമഖേഡ ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിന്റെ ചുമയും പനിയും ഭേദമാക്കാനാണ് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വച്ചത്.കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഭില്‍വാരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പേ പൊള്ളലേറ്റ കുഞ്ഞിനെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അന്ധവിശ്വാസത്തിന്റെ പേരിലാണ് പിഞ്ചുകുഞ്ഞിന്റെ നേരെ ഈ അക്രമം നടന്നത്. ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞിന് ന്യൂമോണിയയും ബാധിച്ചിരുന്നു. കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.ചുമയും പനിയും ഭേദപ്പെടുത്താന്‍ പൊള്ളലേല്‍പ്പിക്കുക എന്നത് ഭില്‍വാര ജില്ലയില്‍ പതിവ് സംഭവമാണ്. ഈ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്.ശിശു സംരക്ഷണ സമിതി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഇതേപോലെ പൊള്ളലേല്‍പ്പിച്ച പത്തുവയസ്സുകാരി മരണപ്പെട്ടിരുന്നു

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News