• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാമുകിയെ താന്‍ വിവാഹം ചെയ്യുമെന്ന് നഗരമധ്യത്തില്‍ വിളിച്ചു പറഞ്ഞ് കാമുകന്‍; ഒടുക്കം മകളുടെ കാമുകനെ പിതാവ് പൊതുജന മധ്യത്തില്‍ കഴുത്തറുത്ത് കൊന്നു

By Web Desk    January 29, 2018   

മകളുടെ കാമുകനെ പിതാവ് പൊതുജന മധ്യത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാറിലെ നെവാഡ ജില്ലയിലെ പക്ക്രിഭ്രാവ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് യുവാവ് പട്ടാപ്പകല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. 18 വയസ്സുകാരനായ പിന്റു കുമാറിനെയാണ് കാമുകിയുടെ പിതാവ് കപില്‍ യാദവ്  ക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ കാമുകിയെ താന്‍ വിവാഹം ചെയ്യുമെന്ന് പിന്റു നഗര മധ്യത്തില്‍ വെച്ച് കപില്‍ യാദവിനോട് വെല്ലുവിളി നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കപില്‍ യാദവ് പിന്റുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 

ഇതിനുശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. എന്നാല്‍ കൊലപാതകം നടന്ന് ഏറെ നേരം വൈകിയാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. ഇത് ഗ്രാമവാസികളില്‍ പ്രതിഷേധത്തിനിടയാക്കി. ജനങ്ങള്‍ പൊലീസിന് നേരെ കല്ലെറിയാന്‍ ആരംഭിച്ചതോടെ സ്ഥിതി പ്രക്ഷുബ്ദമായി. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് പൊലീസ് സംഘര്‍ഷം അടിച്ചമര്‍ത്തിയത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News