• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പെൺകുട്ടിയെ തീകൊളുത്തികൊന്ന സംഭവം; യുവാവ് മുൻകാമുകൻ

By Web Desk    February 2, 2017   
SME

കോട്ടയം: ആര്‍പ്പൂക്കര സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ വിദ്യാര്‍ഥിനിയെ പൂര്‍വ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പെൺകുട്ടിയുടെ മുൻകാമുകൻ. കൃത്യത്തിന് ശേഷം യുവാവ് സ്വന്തം ശരീരത്തിലും തീകോളുത്തിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെച്ചാണ് മരിച്ചത്. 

നാ​ലാം വ​ർ​ഷ ഫി​സി​യോ തെ​റാ​പ്പി വി​ദ്യാ​ർ​ഥി ഹ​രി​പ്പാ​ട് ചി​ങ്ങോ​ലി ശ​ങ്ക​ര​മം​ഗ​ലം കൃ​ഷ്ണ കു​മാ​റി​ന്‍റെ മ​ക​ൾ കെ. ​ല​ക്ഷ്മി (21), കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൊ​ല്ലം നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ കൈ​ലാ​സ​മം​ഗ​ല​ത്ത് സി​നി​ജ​ന്‍റെ മ​ക​ൻ ആ​ദ​ർ​ശ്(25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് യുവതി ബന്ധത്തിൽ നിന്നും പിന്മാറിയതാണ് യുവാവിനെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ബന്ധം തകർന്ന ശേഷം യുവാവ് യുവതിയെ ശല്യപ്പെടുത്തുന്നത് പതിവായിരുന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ കാ​യം​കു​ളം പോ​ലീ​സി​ൽ ഇത് സംബന്ധിച്ച പ​രാ​തി ന​ൽ​കിയിരുന്നു. തു​ട​ർ​ന്നു യു​വാ​വി​നെ​യും പി​താ​വി​നെ​യും വി​ളി​ച്ചു വ​രു​ത്തി പോലീസ് താ​ക്കീ​ത് ചെ​യ്തിരുന്നു.

ഇന്നലെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കാ​യി കാ​മ്പ​സി​ൽ എ​ത്തി​യ ആ​ദ​ർ​ശ് പെ​ണ്‍​കു​ട്ടി​യോ​ടു സം​സാ​രി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി താല്പര്യമില്ലെന്ന് പറഞ്ഞ് പിന്മാറി. തുടർന്ന് യു​വാ​വ് വാ​രി​ശേ​രി​യി​ലെ പമ്പി​ൽ​നി​ന്നും പെ​ട്രോ​ളു​മാ​യി മ​ട​ങ്ങി​യെ​ത്തി യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 

ആ​ക്ര​മ​ണ​ത്തി​ൽ വെപ്രാളപ്പെട്ട പെ​ണ്‍​കു​ട്ടി ര​ക്ഷ​പെ​ടു​ന്ന​തി​നാ​യി ലൈ​ബ്ര​റി​യി​ലേ​ക്കു ഓ​ടി. പി​ന്നാ​ലെ എ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ ശരീരത്തിലേക്കു പെ​ട്രോ​ൾ ഒ​ഴി​ച്ച യു​വാ​വ് തീ കൊ​ളു​ത്തി​യ​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​പി​ടി​ക്കുകയായിരുന്നു. ആ​ക്ര​മ​ണം ക​ണ്ട് ത​ട​യാ​ൻ ഓ​ടി​യെ​ത്തി​യ സ​ഹ​പാ​ഠി​ക​ളാ​യ മു​ണ്ട​ക്ക​യം പ​ഴാ​ശേ​രി​ൽ അ​ജ്മ​ൽ (21), മു​ണ്ട​ക്ക​യം പ​റ​ത്താ​നം ക​ള​ത്തി​ങ്ക​ൽ അ​ശ്വി​ൻ(20) എ​ന്നി​വ​ർ​ക്കും പൊ​ള്ള​ലേ​റ്റു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News