• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പൊലീസ് കസ്റ്റഡിയിലിരിക്കെ തമിഴ്നാട് സ്വദേശി മരിച്ച സംഭവം;കൊലപാതകമെന്ന് ബന്ധുക്കള്‍  

By Web Desk    November 4, 2018   

കോഴിക്കോട്;  പൊലീസ് കസ്റ്റഡിയിലിരിക്കെ തമിഴ്നാട് സ്വദേശി മരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. മോഷണക്കുറ്റം ആരോപിച്ച്  തിരുനെല്‍വേലിക്കാരനായ സ്വാമിനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്. രാത്രി മുഴുവന്‍ സ്വാമിനാഥന്‍ പൊലീസ് സ്റ്റേഷനിലായിരുന്നു. ഇന്നലെ അവശനിലയിലായ സ്വാമിനാഥനെ പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ തലച്ചോറില്‍ രക്തസ്രാവമുള്ളതായി ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ പൊലീസ് തയ്യാറാകുന്നില്ല. അന്വേഷണം നടക്കുകയാണെന്ന് അസി. കമ്മീഷണര്‍ പ്രതികരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്വാമിനാഥന്റെ ഭാര്യയേയും ബന്ധുക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പൊലീസ് അവര്‍ നാട്ടുകാരോടും പൊതുപ്രവര്‍ത്തകരോടും സംസാരിക്കുന്നതും വിലക്കി. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. സ്വാമിനാഥന്റെ പിതാവ് ചെല്ലപ്പന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്വാമിനാഥന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News