• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
06:54 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പൂര്‍വ ജന്മത്തിലെ പങ്കാളിയെന്ന ആരോപണവുമായി യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അധ്യാപിക അറസ്റ്റില്‍

By Web Desk    September 10, 2018   
jalandar-case

ഇന്‍ഡോര്‍: 21 കാരിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയായ അധ്യാപിക  അറസ്റ്റില്‍. തന്റെ  പൂര്‍വ ജന്മത്തിലെ   ജീവിത പങ്കാളിയാണെന്നാരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.  മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മുംബൈയില്‍ അധ്യാപികയായ കിരണ്‍ എന്ന വെറോണിക്ക ബൊറോദ (35)യാണ് അറസ്റ്റിലായത്.

വെറോണിക്കയോടൊപ്പം ഇവരെ സഹായിക്കാനെത്തിയ മുംബൈ പോലീസ് കോണ്‍സ്റ്റബിളും പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി വെറോണിക്ക വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി. തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിനിടെ വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട അയല്‍ക്കാര്‍ ഓടിക്കൂടുകയായിരുന്നു. വെറോണിക്ക വിവാഹിതയാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈയിലെ ടാറ്റ മെമോറിയല്‍ ആശുപത്രിയില്‍വെച്ച പരിചയപ്പട്ട വെറോണിക്കയും വിദ്യാര്‍ഥിനിയും പരസ്പരം ഫോണ്‍ നമ്പര്‍ കൈമാറിയിരുന്നു. ഇരുവരും മുൻജന്മത്തിൽ ഭാര്യാഭർത്താക്കന്മാരായിരുന്നുവെന്നും ഈ ജന്മത്തിലും ഒരുമിച്ച് ജീവിക്കണമെന്നും വെറോണിക്ക പറയുമായിരുന്നുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

പ്രതികളെ സെപ്റ്റംബര്‍ 11 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വീട്ടില്‍ അതിക്രമിച്ച് കടന്നതിനും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനും പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

 

Tags: crime
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News