• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
02:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ക്ലാസില്‍ മുഖമടിച്ച് വീണ് പരുക്കേറ്റമൂന്നാം ക്ലാസുകാരിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല: കുട്ടി രക്തം ഒലിപ്പിച്ചുകിടന്നത് ഒരു മണിക്കൂറിലേറെ: അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ 

By Web Desk    March 14, 2018   

ക്ലാസില്‍ വീണ് പരുക്കേറ്റ് ഒരു മണിക്കൂറിലേറെ രക്തം ഒലിപ്പിച്ചുകിടന്ന മൂന്നാം ക്ലാസുകാരിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്ന് പരാതി.തൃശ്ശൂര്‍ വിലങ്ങന്നൂരിലാണ് സംഭവം നടന്നത്.  തൃശൂര്‍ വിലങ്ങന്നൂര്‍ സെന്റ് ആന്റണ്‍ വിദ്യാപീഠം സ്‌കൂളില്‍  കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൃഷ്ണനന്ദ എന്ന മൂന്നാം ക്ലാസുകാരി മുഖമടിച്ച് വീണത്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസിനും  മനുഷ്യാവകാശ കമ്മീഷനും  പരാതി നല്‍കിയിട്ടുണ്ട്. . എന്നാല്‍ കുട്ടിയ്ക്ക് പരുക്കേറ്റ വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം

വായില്‍ നിന്നും രക്തം വന്നതോടെ കുട്ടിയെ ക്ലാസ് ടീച്ചര്‍ ഒരിടത്ത് കിടത്തുകയും മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരു മണിക്കൂറിലധികം രക്തം ഒലിപ്പിച്ചു കിടന്ന കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. ചുണ്ട് പൊട്ടി എന്നു മാത്രമാണ് സ്‌കൂളില്‍ നിന്ന്  അറിയിച്ചതെന്നും ഇവര്‍ പറയുന്നു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News