• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
03:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊച്ചിവഴിയുള്ള എംഡിഎംഎ കടത്തിന് പിന്നില്‍ മലേഷ്യന്‍ മാഫിയ; ലഹരി മരുന്നെത്തിക്കുന്നത് കൊറിയര്‍ വഴി 

By Web Desk    October 12, 2018   
cocain corier

കൊച്ചി; കൊച്ചി വഴി വ്യാപകമാവുന്ന  ലഹരിക്കടത്തിനെപ്പറ്റിയുള്ള  അന്വേഷണം മലേഷ്യയിലേക്കും വ്യാപിക്കുന്നു. കൊച്ചിയിലേക്ക് ലഹരിമരുന്നുകള്‍ ഒഴുകുന്നതിന്റെ പിന്നില്‍ മലേഷ്യന്‍ മാഫിയ ആണെന്നാണ് പുതിയ വിവരം. ചെന്നൈയില്‍ നിന്ന് കൊറിയര്‍ വഴിയാണ് മരുന്നെത്തുന്നത്. 

കൊച്ചിയില്‍ പിടികൂടിയ 200 കോടിയുടെ ലഹരിമരുന്ന് എത്തിച്ചത് ചെന്നൈയില്‍ നിന്നാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ലഹരി മരുന്ന് മലേഷ്യയിലേക്ക് അയയ്ക്കാനായിരുന്നു നീക്കം.  കൊറിയറില്‍ സംശയം തോന്നിയതിനാലാണ് പായ്ക്കറ്റ് തുറന്ന് നോക്കിയതെന്ന് കൊറിയര്‍ സ്ഥാപന ഉടമ പറഞ്ഞു. ഇടനിലക്കാര്‍ എത്തിയപ്പോള്‍ കൊറിയര്‍ സ്ഥാപനത്തില്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. അവര്‍ പോയ ശേഷം വീണ്ടും പ്രവര്‍ത്തിച്ചു. വന്നവര്‍ ജാമര്‍ പ്രവര്‍ത്തിപ്പിച്ചുവെന്ന് സംശയിക്കുന്നതായും കൊറിയര്‍ സ്ഥാപന ഉടമ പറഞ്ഞു.

സംഘത്തിലെ മുഖ്യപ്രതി നേരത്തെ പിടിയിലായിരുന്നു. കണ്ണൂര്‍ സ്വദേശി പ്രശാന്താണ് പിടിയിലായത്. മുമ്പ് ഒരു തവണ ഇതേ സംഘം ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു. 32 കിലോ തൂക്കം വരുന്ന മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ എന്ന മയക്കുമരുന്നാണ് പായ്ക്കറ്റുകളിലാക്കി മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ചത്. എറണാകുളം ഷേണായീസ് ജങ്ഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വ്വീസ് സ്ഥാപനം വഴിയാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കറുത്ത കാര്‍ബണ്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞാണ് ഇവ പായ്ക്ക് ചെയ്തിരുന്നത്. പെട്ടിയില്‍ തുണികള്‍ നിറച്ച് അതിനിടയില്‍ ആണ് ഇവ സൂക്ഷിച്ചിരുന്നത്.

എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു ലഹരിമരുന്ന് പിടിച്ചെടുത്തത്. മലേഷ്യയിലേക്കാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

1927ല്‍ കണ്ടു പിടിച്ച സിന്തറ്റിക് ഇനത്തില്‍ പെട്ട മയക്കുമരുന്നാണിത്. പൊടിരൂപത്തില്‍ ശരീരത്തിന് ഉള്ളില്‍ ചെന്നാല്‍ 40 മിനുറ്റിനുള്ളില്‍ മരുന്ന് പ്രവര്‍ത്തിച്ചു തുടങ്ങും. ആറ് മണിക്കൂറോളം ഉപയോഗിക്കുന്നയാളില്‍ വര്‍ധിത വീര്യത്തോടെ ഇത് പ്രവര്‍ത്തിക്കും. പാഴ്‌സല്‍ സര്‍വീസില്‍ എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ എത്തിയത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News