• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
11:03 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചികിംഗ് മന്സൂരിനെതിരെ പരാതികളുടെ കൂമ്പാരം

By Web Desk    February 11, 2017   
ak-mansoor-passport-case-report

വ്യാജ പാസ്പോര്‍ട്ട്‌ കേസ്സില്‍ എന്‍.ഐ.എ അന്വേഷണം നേരിടുന്ന മന്സൂരിനെതിരെ പുതിയ പരാതികളുമായി നിരവധിപേര്‍ രംഗത്ത്. ചിക്കിംഗ് കൂടാതെ അല്‍ബയാന്‍ ഗ്രൂപ്പിന് കീഴിലായുള്ള നിരവധി സ്ഥാപനങ്ങള്‍ വഴി നടത്തിയ തട്ടിപ്പിനെതിരെയാണ് പരാതി ലഭിക്കുന്നത്.

ചിക്കിംഗ് സ്ഥാപനങ്ങളുടെ ഫ്രാന്‍ജൈസി വിതരണവുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പാണ് മന്സൂരിനെതിരെ ഉയരുന്നത്. മന്‍സൂറിന്റെ സഹോദരനായ എ.കെ.അഷ്റഫിന്‍റെ നേത്രുത്വത്തില്‍ അരംഭിച്ച അല്‍ ബയാന്‍ ഗ്രൂപ്പ്‌ ചതിയിലൂടെ മന്‍സൂര്‍ സ്വന്തമാക്കുകയായിരുന്നു. ഇപ്പോള്‍ ഖത്തറില്‍ ചെറിയ രീതിയില്‍ ബിസിനസ്‌ ചെയ്ത് കഴിയുകയാണ് അഷ്റഫ്.

മന്‍സൂര്‍ ഏതു രീതിയിലും രക്ഷപ്പെടുമെന്നും, അതിനുള്ള പണവും ബന്ധങ്ങളും അയാള്‍ക്കുണ്ടെന്നും, പണമില്ലാത്ത താന്‍ വെറും പിണമാണ്, കേരളത്തിലെ പല എം.എല്‍.എമാരും മന്ത്രിമാരും മന്‍സൂറിന്റെ സന്തതസാഹചാരികളാണെന്നും അഷ്‌റഫ്‌ മലയാളം ബ്രേക്കിംഗ് ന്യൂസ്സിനോട് പറഞ്ഞു.

കോടികളുടെ പരസ്യം നല്‍കുന്ന ചികിംഗ് പോലൊരു സ്ഥാപനത്തെ പറ്റി ഇതുപോലെ ഒരു വാര്‍ത്ത‍ വന്നിട്ടും അത് ഏറ്റെടുക്കാന്‍ ഇന്ത്യയിലെ ഒരു മുന്‍നിര മാധ്യമവും തയ്യാറാകുന്നില്ല. തെറ്റ് ചെയ്തു എങ്കില്‍ ശിക്ഷ തീര്‍ച്ചയായും ലഭിക്കണമെന്നും അഷ്‌റഫ്‌ കൂട്ടിച്ചേര്‍ത്തു.

നിരവധി രാജ്യങ്ങളില്‍ വിവിധ പേരുകളില്‍ കമ്പനി തുടങ്ങി ഫ്രാന്‍ജൈസിക്കായി നിക്ഷേപം സ്വീകരിക്കരിച്ച് ആ പണം രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇയാള്‍ ഉപയോഗിക്കുകയിരുന്നു എന്നാണ് സംശയം.  ബഹറിനില്‍ ചികിംഗ് നടത്താനുള്ള അവകാശം താരമെന്ന പേരില്‍ മലയാളിയായ എല്‍ദോയില്‍ നിന്നും പത്ത് കോടി തട്ടിയെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.

കൂടാതെ ഡല്‍ഹി വിതരണവുമായി ബന്ധപ്പെട്ട് കരീം എന്നയാളില്‍നിന്നും അഞ്ചു കോടിയും മലേഷ്യ ആസ്ഥാനമാക്കി തുടങ്ങിയ ഒരു കമ്പനിയുടെ പേരില്‍ ഇരുപതുകോടിയോളം രൂപയും ഇയാള്‍ തട്ടിയെടുത്തു എന്നാണ് പരാതി.

പരാതി നിലനില്‍കുന്ന പല രാജ്യങ്ങളിലും ഇയാളുടെ പാസ്പോര്‍ട്ട്‌ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ വ്യാജ പാസ്പോര്‍ട്ട്‌ ഉപയോഗിച്ച് ഈ സ്ഥലങ്ങള്‍ ഇയാള്‍ പിന്നീടും സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ ഏറ്റവും ചിലവേറിയ വീട് എന്നപേരില്‍ ഇയാളുടെ കൊട്ടാരസദ്രിശ്യമായ വീടിന്റെ ചിത്രം ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. പല പ്രമുഖരായ രാഷ്ടീയ നേതാക്കളെയും, വ്യവസായ പ്രമുഖരെയും കൂടെ നിര്‍ത്തി ചിത്രങ്ങള്‍ എടുത്ത് അത് തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ടെന്നും പരാതി ഉയരുന്നുണ്ട്.

ak-mansoor-passport-case-report

നിരവധി രാജ്യങ്ങളില്‍ സാമ്പത്തിക തട്ടിപ്പിനും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇയാളുടെ പേരില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാള്‍ എവിടെയാണ് ഒളിവില്‍ കഴിയുന്നത് എന്ന് സംബന്ധിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. കൂടാതെ കഴിഞ്ഞ മാസം ഒക്ടോബറില്‍ കളമശ്ശേരി പോലീസ് ഇയാള്‍ക്കെതിരെ  കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു.

ak-mansoor-passport-case-report ak-mansoor-passport-case-report ak-mansoor-passport-case-report ak-mansoor-passport-case-report ak-mansoor-passport-case-report ak-mansoor-passport-case-report

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News