• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
03:28 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  കവര്‍ച്ചാ ശ്രമത്തിനിടെ പന്ത്രണ്ട് വയസ്സുകാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം 

By Web Desk    September 27, 2018   
burn

ഒറ്റപ്പാലം: കവര്‍ച്ചക്കിടെ പന്ത്രണ്ട് വയസ്സുകാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ഒറ്റപ്പാലത്തിനടുത്ത് അകലൂരില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആറാം ക്ലാസുകാരിയായ അര്‍ഷിത എന്ന കുട്ടിയെ മോഷണ ശ്രമത്തിനിടെ  മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. അകലൂര്‍ ചെമ്ബംകുന്ന് ഹരിദാസന്റെ വീട്ടിലാണ് മോഷണശ്രമം ഉണ്ടായത്. 

സാധാരണ അര്‍ഷിത സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതിന് ശേഷമാണ് ഒലവക്കോട് ജോലി ചെയ്യുന്ന അച്ഛന്‍ ഹരിദാസും ഒറ്റപ്പാലത്ത് ജോലി ചെയ്യുന്ന അമ്മ പ്രിയയും എത്താറുള്ളത്. കഴിഞ്ഞദിവസം അര്‍ഷിത എത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു.അമ്മ വീട്ടിലെത്തിയിട്ടുണ്ടാകും എന്ന് കരുതി വീട്ടിനുള്ളില്‍ കയറി അര്‍ഷിത വാതില്‍ അടച്ചു. മുറിയില്‍ ബാഗ് വെച്ച് അടുക്കളയിലെത്തിയപ്പോള്‍ കാണുന്നത് മോഷ്ടാവിനെയാണ്.



ഇതോടെ പ്രതി അര്‍ഷിതയുടെ ദേഹത്തും മുറിയിലും മണ്ണെണ്ണ ഒഴിച്ചു തീ ഇട്ടു. ഈ സമയം ടെറസിന് മുകളിലേക്ക് ഓടിക്കയറിയ അര്‍ഷിത നിലവിളിച്ചുകൊണ്ട് അടുക്കളയുടെ സ്ലാബില്‍ ഇരുന്നു. കുട്ടിയെ മോഷ്ടാവ് പിന്തുടര്‍ന്നെങ്കിലും കാല്‍ വഴുതി താഴെ വീഴുകയും പിന്നീട് സമീപമുള്ള കുറ്റിക്കാട്ടിലൂടെ രക്ഷപ്പെടുകയും ചെയ്തു. 

ഇതിനിടെ മണ്ണെണ്ണയുടെ മണം പടര്‍ന്നതിനെ തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തിയപ്പോള്‍ ആണ് നടന്ന സംഭവങ്ങള്‍ പുറംലോകം അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഒറ്റപ്പാലം പോലീസില്‍ ഇതുസംബന്ധിച്ച്‌ പരാതി നല്‍കി. പരാതി സ്വീകരിച്ച പോലീസ് രാത്രിതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News