• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  അഭിമന്യു വധം;  ഒമ്പതാം പ്രതി ഷിഫാസ് പിടിച്ച് നിര്‍ത്തിയ ശേഷം പത്താം പ്രതി സഹല്‍ കുത്തി,  അഭിമന്യുവിനെ കാണിച്ചുകൊടുത്തത് മുഹമ്മദ്; കേസില്‍ കൂടുതല്‍ തെളിവുകള്‍ 

By Web Desk    October 12, 2018   
ABIMANYU-CASE

കൊച്ചി:  മഹാരാജാസ് കോളേജ് വിദ്യാര്‍സ്ഥി അഭിമന്യുവിന്റെ കൊലപാതക കേസില്‍ കൂടുതല്‍ തെളിവുകള്‍. അഭിമന്യുവിനെ പ്രതികള്‍ക്ക് കാണിച്ചുകൊടുത്തത് മുഹമ്മദ് ആണെന്നാണ് വെളിപ്പെടുത്തല്‍. ഒമ്പതാം പ്രതി ഷിഫാസ് പിടിച്ച് നിര്‍ത്തിയ ശേഷം പത്താം പ്രതി സഹല്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പതിനൊന്നാം പ്രതി ജിസാല്‍ ആണ് അഭിമന്യുവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനെ പിടിച്ച് നിര്‍ത്തിയത്. പന്ത്രണ്ടാം പ്രതി ഷാഹിം ആണ് അര്‍ജുനെ കുത്തിയത്. അഞ്ച് ബൈക്കുകളിലായാണ് പ്രതികള്‍ എത്തിയത്. എന്നാല്‍, രക്തം കലര്‍ന്ന വസ്ത്രങ്ങള്‍ കണ്ടെത്താനായില്ല. 16 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. പ്രതികളില്‍ ഏഴ് പേര്‍ ഒളിവില്‍. പ്രതികള്‍ എസ്ഡിപിഐ, പിഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News