• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:27 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അഭിമന്യു വധക്കേസ്; പ്രധാന പ്രതി പോലീസില്‍ കീഴടങ്ങി 

By Web Desk    September 20, 2018   
ABIMANYU-CASE

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി പോലീസില്‍ കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ആരിഫ് ബിന്‍ ആണ്കീഴടങ്ങിയത്. കൊലപാതകത്തിനായി ആളുകളെ ഏര്‍പ്പെടുത്തിയത് ആരിഫാണെന്നാണ് പോലീസ് പറയുന്നത്.

അഭിമന്യുവിനെ നേരിട്ട് ആക്രമിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ട്. കേസിലെ എട്ട് പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പോലീസ് നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. കേസിലെ ഏറ്റവും പ്രധാന പ്രതികള്‍ ഉള്‍പ്പടെ എട്ട് പേരെ ഇനിയും പിടികൂടാനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആരിഫ് ബിന്‍ കീഴടങ്ങിയത്.

ആലുവ സ്വദേശിയാണ് ആരിഫ്. കേസില്‍ ആകെ 30 പ്രതികളാണ് ഉള്ളത്. അതേസമയം പോലീസും ക്യാമ്പസ് ഫ്രണ്ട് നേതൃത്വവും അറിഞ്ഞുകൊണ്ടാണ് ഈ കീഴടങ്ങലുകള്‍ നടക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.

കേസ് ഉണ്ടായിട്ട് ഇപ്പോള്‍ 90 ദിവസം പിന്നിട്ടുകഴിഞ്ഞു. സ്വാഭാവികമായും മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യമുണ്ട്. അതടക്കം പരിഗണിച്ചുകൊണ്ടാണ് ക്യാമ്പസ് ഫ്രണ്ട് നേതൃത്വം ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നാണ് ആരോപണം.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News