• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുടുംബകലഹം;തൃശ്ശൂരില്‍ എണ്‍പത് വയസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ തൊണ്ണൂറ്റിയൊന്നുകാരന്‍ പിടിയില്‍

By Web Desk    August 31, 2018   
murder case

തൃശ്ശൂര്‍:കുടുംബ വഴക്കിനെ തുടര്‍ന്ന് എണ്‍പത് വയസ്സുകാരിയായ ഭാര്യയെ അടിച്ചുകൊന്ന് കത്തിച്ച കേസില്‍ തൊണ്ണൂറ്റിയൊന്നുകാരന്‍ കസ്റ്റഡിയില്‍.വെള്ളിക്കുളങ്ങ മുക്കാട്ടുകരക്കാരന്‍ ചെറിയക്കുട്ടിയുടെ ഭാര്യ കൊച്ചുത്രേസ്യയാണ് കൊലപ്പെട്ടത്. ചെറിയകുട്ടി പോലീസ് കസ്റ്റഡിയിലാണ്.കൊച്ചു ത്രേസ്യയെ നാലു ദിവസമായി കാണാനില്ലായിരുന്നു.അമ്മയെ കാണാനില്ലെന്ന് മക്കള്‍ വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ കത്തിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് ചെറിയക്കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവം പുറത്തുവന്നത്.ഇരുവരും നിരന്തരമായി വഴക്കിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാലു ദിവസം മുമ്പ് വഴക്കുണ്ടായപ്പോള്‍ വടികൊണ്ട് ചെറിയക്കുട്ടി കൊച്ചുത്രേസ്യയുടെ തലയില്‍ അടിച്ചു.മരിച്ചെന്ന് മനസിലായപ്പോള്‍ മൃതദേഹം മുണ്ടില്‍ പൊതിഞ്ഞ് ഗോവണിയിലൂടെ വലിച്ച് താഴെയിറക്കി വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തെത്തിച്ച് കത്തിച്ചു. ഗോവണിപ്പടിയിലെ ചോര പാടുകള്‍ തുടച്ചുകളയാന്‍ ശ്രമിച്ചിട്ടുണ്ട്. കത്തിച്ചത് പെട്രോള്‍ ഒഴിച്ചാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.കത്തിക്കുന്നതിന് മുമ്പ് കൊച്ചുത്രേസ്യയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല അഴിച്ചെടുത്ത് കുഴിച്ചിട്ടുവെന്ന് ചെറിയകുട്ടി പറഞ്ഞു.എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാനായില്ല. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News