• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ചു;   മാതാവ് അറസ്റ്റില്‍ 

By Web Desk    September 11, 2018   

നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍. വാണിമേല്‍ പുതുക്കയത്തെ താമസക്കാരിയായ യുവതിയെയാണ് നാദാപുരം കണ്‍ട്രോള്‍ റൂം സി.ഐ. എ.വി. ജോണ്‍ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മറ്റ് അഞ്ച് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

പതിനാലുകാരിയായ മകളെ സംസ്ഥാനത്തിനകത്തും പുറത്തും കൊണ്ടുപോയി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാവ് എത്തിക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പരാതി. അഞ്ച് മാസം മുമ്ബാണ് സംഭവത്തിന്റെ തുടക്കം. ചോമ്ബാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ യുവതിയെ മലപ്പുറത്തേക്ക് വിവാഹം ചെയ്തതായിരുന്നു. ഈ ബന്ധത്തില്‍ യുവതിക്ക് മൂന്ന് മക്കളുണ്ട്. 

പിന്നീട് ഭര്‍ത്താവ് യുവതിയുമായുള്ള ബന്ധം വേര്‍പെടുത്തി. ഇതിനു ശേഷം യുവതി ജില്ലയിലെ പല ഭാഗങ്ങളിലായി വാടകക്ക് താമസിച്ചു വരികയായിരുന്നു. മാതാവിനൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടി അടുത്തിടെ പിതാവിന്റെ കുടുംബവുമായി ബന്ധം സ്ഥാപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

വിവര മറിഞ്ഞ പിതാവിന്റെ ബന്ധുക്കള്‍ ഇതുസംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിക്ക് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചിട്ടുള്ളത്. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 

കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ പിതാവിന്റെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മറ്റു പ്രതികള്‍ക്കെതിരെ ബലാത്സംഗ ശ്രമം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം, പോസ്‌കോ നിയമം, ബാലനീതി നിയമം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related News
Tags: RAPE
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News