• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:23 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പിണറായി കൂട്ടക്കൊല;ദുരൂഹമായി സൗമ്യയുടെ ഡയറി കുറിപ്പ്;അവനെ കൊന്ന് ശരിക്കും പ്രതിയായി ജയിലിലേക്ക് തിരിച്ച് വരും

By Web Desk    August 29, 2018   
soumya-case

കണ്ണൂര്‍:നാടിനെ നടുക്കിയ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ഡയറികുറിപ്പില്‍ മറ്റൊരാളെ കുറിച്ച് സൂചന.ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ജയിലില്‍ വച്ച് എഴുതിയ ഡയറികുറിപ്പിലെ വാക്കുകളാണ് പിണറായി കൂട്ടകൊലപാതകത്തിലെ മറ്റൊരാളുടെ പങ്കിനെ കുറിച്ച് സൂചന നല്‍കുന്നത്.മൂത്തമകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് സൗമ്യയുടെ ഡയറികുറിപ്പ് തുടങ്ങുന്നത്.
'കിങ്ങിണീ, കൊലപാതകത്തില്‍ പങ്കില്ലെന്നു തെളിയുന്നതു വരെ അമ്മയ്ക്കു ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ 'അവനെ' കൊല്ലും ഉറപ്പ്. എന്നിട്ടു ശരിക്കും കൊലയാളിയായിട്ടു ജയിലിലേക്കു തിരിച്ചുവരും. എന്റെ കുടുംബം എനിക്കു ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്കു പങ്കില്ല എന്നു തെളിയിക്കാന്‍ പറ്റുന്നതു വരെ എനിക്കു ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും.' എന്നിങ്ങനെയാണു സൗമ്യ കുറിപ്പില്‍ എഴുതിയിട്ടുള്ളത്. 
കൂട്ടക്കൊലയില്‍ സൗമ്യ മാത്രമാണ് പ്രതി എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്.എന്നാല്‍ സൗമ്യ ഒറ്റക്ക് ഇത്തരം ഒരു കൃത്യം ചെയ്യില്ലെന്നും കൊലപാതകങ്ങളില്‍ മാറ്റാര്‍ക്കൊ പങ്കുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ഇവയെ എല്ലാം ശരി വക്കുന്ന തരത്തിലുള്ള സൂചനകളാണ് ഡയറിയില്‍ നിന്നും കിട്ടിയിരിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News