• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റം സമ്മതിച്ചു; കഴുത്തറുത്തത് മാല മോഷണത്തിനിടെ 

By Web Desk    July 30, 2018   
custody-death

പെരുമ്പാവൂര്‍: വാഴക്കുളത്ത് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത്  കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. താന്‍ തന്നെയാണ് മോഷണത്തിനിടയില്‍ പെണ്‍കുട്ടിയുടെ കഴുത്തറുത്തതെന്ന് പിടിയിലായ ഇതരസംസ്ഥാന തൊഴിലാളി പോലീസിനോട് സമ്മതിച്ചു. മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം ചെറുത്തതാണ് കൊലപാതകത്തിലേക്ക് വഴി വച്ചതെന്നും ഇയാള്‍ പറഞ്ഞു.

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ബിജുവാണ് വാഴക്കുളം ഇടത്തിക്കാട് അന്തിനാട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷയെ കൊലപ്പെടുത്തിയ കുറ്റത്തിന് പിടിയിലായത്. രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാനുള്ള ബിജുവിന്റെ ശ്രമം നിമിഷ തടഞ്ഞതോടെ കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് ബിജു നിമിഷയുടെ കഴുത്ത് മുറിയ്ക്കുകയായിരുന്നു. അക്രമം ചെറുക്കാന്‍ വന്ന നിമിഷയുടെ പിതൃസഹോദരന്‍ ഏലിയാസിനെയും അയല്‍വാസിയെയും ബിജു ആക്രമിച്ചു.

ബഹളം കേട്ട് ഓടിയെത്തിയ ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിലെത്തിച്ചത്. ഇവരെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു നിമിഷ. ആശുപത്രിയിലെത്തിച്ച് അല്പസമയത്തിനകം മരണം സംഭവിച്ചു. ഓടി രക്ഷപെടാന്‍ ശ്രമിച്ച ബിജുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു

റൂറല്‍ എസ്പി രാഹുല്‍ എസ് രാജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ബിജുവിനെ ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. കൃത്യം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. നിമിഷയുടെ വീടിന് സമീപത്താണ് ബിജു താമസിച്ചിരുന്നത്. ഒരു പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരനാണ് ഇയാള്‍.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News