• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നവജാത ശിശുവിന്റെ കൊലപാതകം;കോഴിക്കോട് ബാലുശ്ശേരിയിലെ സംഭവത്തിന് പിന്നാലെ മലപ്പുറത്തും സമാന കൊലപാതകം

By Web Desk    September 3, 2018   

മലപ്പുറം:കഴിഞ്ഞ ദിവസം കോഴിക്കോട് ബാലുശ്ശേരിയില്‍ അമ്മ നവജാത ശിശുവിന്റെ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നാലെ മലപ്പുറം കൂട്ടിലങ്ങാടിയില്‍ നിന്നും സമാന സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്.ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നു കഴിയുന്ന നബീല എന്ന സത്രീ അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തില്‍ നബീലയേയും സഹോദരന്‍ ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാണെന്ന സഹോദരന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലിനെ പിന്നാലെയാണ് നബീല കുഞ്ഞിനെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ബാലുശ്ശേരിയില്‍ നടന്നതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേയാണ് മലപ്പുറത്തെ കൊലപാതകം. രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് നിര്‍മലൂര്‍ സ്വദേശി റിന്‍ഷയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഭര്‍ത്താവുമായി വര്‍ഷങ്ങളായി അകന്ന് കഴിയുകയായിരുന്നു റിന്‍ഷ. 


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News