• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാമുകനെ കൊലപ്പെടുത്തി ആറ്റിലെറിഞ്ഞു; യുവതി അറസ്റ്റില്‍

By Web Desk    September 2, 2018   

ഡല്‍ഹി : കാമുകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍.ഡോളി ചൗധരി എന്ന യുവതിയാണ് സ്വന്തം കാമുകനെ കൊന്ന് നദിയില്‍ എറിഞ്ഞത്. തന്റെ മകന്‍ സുഷീല്‍ കുമാറിനെ  കാണാനില്ലെന്ന പരാതിയുമായി സുഷീലിന്റെ അച്ഛന്‍ എത്തി  പോലീസ് അന്വേഷണം നടത്തുമ്‌ബോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്.

സുഷീലുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്ത പോലീസ് സുഷീലിന്റെ കാമുകി ഡോളിയേയും ചോദ്യം ചെയ്യുകയായിരുന്നു. ഗ്രേയ്റ്റര്‍ നോയിഡയില്‍ ജോലി മേടിച്ച് നല്‍കിയ സുഹൃത്തുമായുള്ള ഡോളിയുടെ വഴി വിട്ട ബന്ധം സുഷീല്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കാമുകിയുടെ നഗ്‌ന ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് സുഷീല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതാണ് കൊലചെയ്യാനുള്ള കാരണമായി ഡോളി പോലീസിന് മൊഴി നല്‍കിയത്.
 

സുഷീല്‍ ഡോളിയെ ഭീഷണിപ്പെടുത്തി മഥുരയിലേക്ക് വിളിച്ചുവരുത്തി. സുഷീലുമായി നല്ലരീതിയില്‍ സംസാരിച്ചശേഷം ഡോളി യുവാവിന് ഉറക്കു മരുന്ന് കലര്‍ത്തിയ പാലുനല്‍കി. തുടര്‍ന്ന് ബോധരഹിതനായ സുഷീലിനെ കൊലപ്പെടുത്തി മൃതദേഹം യമുനാ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

മോഹിത് മാവി എന്ന യുവാവുമായുള്ള ഡോളിയുടെ ബന്ധത്തെക്കുറിച്ച്‌ അറിഞ്ഞ മോഹിത്തിന്റെ ഭാര്യ ആഗസ്റ്റ് 7 ന് ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ ആത്മഹത്യയുടെ പിന്നാലെ മോഹിത് ബെഗളൂരുവിലേക്ക് കടന്നിരുന്നു.

Tags: MURDER
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News