• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 കൂലി തര്‍ക്കത്തിന്റെ പേരില്‍ കൊലപാതകം; ജാമ്യമെടുത്ത് മുങ്ങിയ പ്രതി പോലീസ് പിടിയില്‍

By Web Desk    September 11, 2018   
murder case

കൂലി തര്‍ക്കത്തിന്റെ പേരില്‍ തമിഴ്‌നാട് സ്വദേശിയെ ചുറ്റികകൊണ്ട് തലക്കടിച്ച്  കൊലപ്പെടുത്തിയ കേസില്‍ ജാമ്യമെടുത്ത് ഒളിവില്‍ പോയ  പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി അമ്മാണ്ടിപിള്ളെ സ്വദേശി   ഗോപാലകൃഷ്ണനാണ് ഗുരുവായൂര്‍  പോലീസിന്റെ പിടിയിലായത്. 

2013 ല്‍ തമിഴ്‌നാട് സ്വദേശി മുരുകനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യമെടുത്ത് ഒളിവില്‍ പോകുകയായിരുന്നു. സുഹൃത്ത് രവിയുമൊത്ത് ഇരുവരും പണികഴിഞ്ഞ് വൈകിട്ട് ഏഴോടെ മദ്യപിച്ച് തര്‍ക്കത്തിലാവുകയും ഗോപാലകൃഷ്ണന്‍ രവിയെ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു.വീണ്ടും രവിയെ അടിക്കാനുള്ള ശ്രമം തടഞ്ഞ മുരുകന് തലക്കടിയേല്‍ക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

അറസ്റ്റിലായ പ്രതി ജാമ്യമെടുത്ത് തമിഴ്നാട്ടിലേക്ക് കടന്നു. കേസില്‍ ഹാജരാകാത്തിനെ തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. പ്രതി വീട്ടിലുണ്ടെന്നറിഞ്ഞ് ഗുരുവായൂര്‍ പോലീസ് തമിഴ്നാട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags: MURDER
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News