• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  സ്‌കൂട്ടറില്‍ എത്തി സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ച്ച; യുവാവും കാമുകിയും അറസ്റ്റില്‍ 

By Web Desk    September 13, 2018   

സ്‌കൂട്ടറില്‍ എത്തി സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ച്ച നടത്തിയിരുന്ന യുവാവും കാമുകിയും അറസ്റ്റില്‍.  മാവേലിക്കര പോലീസാണ്  ഹരിപ്പാട് പിലാപ്പുഴ ബിജുഭവനത്തില്‍ ബിജു വര്‍ഗീസ് (33), എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണുഭവനത്തില്‍ സുനിത (36) എന്നിവരെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂണ്‍ 18-ന് കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിന് സമീപം കല്ലിമേല്‍ വിഷ്ണുവില്ലയില്‍ ശശികല മുരളിയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. സുനിത ഓടിച്ചിരുന്ന സ്‌കൂട്ടര്‍ വഴി ചോദിക്കുവാനെന്ന വ്യാജേന നിറുത്തി ബിജു മാലപൊട്ടിച്ചെടുക്കുകയായിരുന്നു.

ജൂലായ് പകുതിയോടെ പുലര്‍ച്ചേ അഞ്ചിന് സുനിതയുമൊത്ത് ചെട്ടികുളങ്ങര മാര്‍ക്കറ്റ് ജങ്ഷനില്‍വെച്ച് വയോധികയുടെ മാല പൊട്ടിച്ചെടുത്തു. ഒരാഴ്ചയ്ക്കുശേഷം കടവൂര്‍ ഭാഗത്തുവച്ച് പുലര്‍ച്ചേ അഞ്ചിന് ചെട്ടികുളങ്ങര ക്ഷേത്രദര്‍ശനത്തിന് വന്ന സ്ത്രീയുടെ കണ്ണില്‍ മുളക്പൊടിയെറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു. സ്ത്രീ ബിജുവിന്റെ കൈയില്‍ കടിച്ചതോടെ മോഷണശ്രമമുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

ബിജുവും സുനിതയും കവർന്ന ആഭരണങ്ങൾ താമരക്കുളത്തെയും കരുനാഗപ്പള്ളിയിലെയും സ്വർണക്കടകളിലാണ് വിറ്റിരുന്നത്. തൊണ്ടി മുതലുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവാഹിതയും മൂന്നുമക്കളുടെ അമ്മയുമാണ് സുനിത. ബിജു അവിവാഹിതനാണ്. ഒന്നര വർഷം മുൻപാണ് ഇരുവരും സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് നാട്ടിലെത്തിയ ബിജു എണ്ണയ്ക്കാട്ടെത്തി സുനിതയോടൊപ്പം താമസമാക്കി. പിന്നീട്, വിവിധയിടങ്ങളിൽ വാടകവീടെടുത്ത് താമസമാക്കി. അമിത സമ്പാദ്യത്തിനും ആഡംബരജീവിതത്തിനുമായി മാലമോഷണം പതിവാക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. 

സ്ത്രീ ഒപ്പമുണ്ടാകുമ്പോൾ സംശയിക്കില്ലെന്നും മോഷണമുതൽ വിറ്റഴിക്കാൻ എളുപ്പമാകുമെന്ന സാധ്യതയാണ് ഇരുവരും ഉപയോഗപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ടിപ്പർ ലോറി ഡ്രൈവറാണ് ബിജു.മാവേലിക്കര സി.ഐ. പി.ശ്രീകുമാർ, എസ്.ഐ. സി.ശ്രീജിത്, സി.പി.ഒ. മാരായ ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്‌കർ, ഗോപകുമാർ, സിനു വർഗീസ്, ശ്രീജ എസ്., രേണുക എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്. 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News