• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

24 വര്‍ഷം മുന്‍പ് നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ്; മേജര്‍ ജനറല്‍ അടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം

By Web Desk    October 15, 2018   
24years case

ഗുവാഹത്തി: അസമില്‍  വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മേജര്‍ ജനറല്‍ അടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം തടവ്.  24 വര്‍ഷം മുന്‍പ് നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസിലാണ് സൈനിക കോടതി ശിക്ഷവിധിച്ചത്.

മേജര്‍ ജനറല്‍ എ.കെ ലാല്‍, കേണല്‍ തോമസ് മാത്യു, കേണല്‍ ആര്‍.എസ് സിബിരേന്‍, ക്യാപ്റ്റന്‍ ദിലീപ് സിങ്, ക്യാപ്റ്റന്‍ ജഗ്ദിയോ സിങ്, നായിക് മാരായ അല്‍ബിന്ദര്‍ സിങ്, ശിവേന്ദര്‍ സിങ് എന്നിവരെയാണ് ശിക്ഷിച്ചത്. വ്യാജ ഏറ്റുമുട്ടലില്‍ അഞ്ചുപേരെ വധിച്ച സംഭവത്തിലാണ് ശിക്ഷ.

അസമിലെ തിന്‍സൂക്കിയ ജില്ലയില്‍ 1994 ഫെബ്രുവരി 18ന് നടന്ന സംഭവത്തിലാണ് സൈനിക നടപടി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒന്‍പത് പേരെ സൈന്യം പിടികൂടിയിരുന്നു. ഒരു തേയില എസ്റ്റേറ്റ് മുതലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംശയത്തിന്റെ പേരിലായിരുന്നു ഇവരെ പിടികൂടിയത്.

അസമിലെ തീവ്രവാദി വിഭാഗമായ യു.എല്‍.എഫ്.എ അംഗങ്ങളാണെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതില്‍ അഞ്ചുപേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. മറ്റു നാലുപേരെ പിന്നീട് വിട്ടയച്ചു.2018 ജൂലായ് 16ന് കോടതി നടപടികള്‍ ആരംഭിച്ച് ജൂലായ് 27ന് പൂര്‍ത്തിയായി. ശനിയാഴ്ചയാണ് കോടതി പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News