• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
08:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പന്ത്രണ്ട്കാരിയെ അയല്‍ക്കാരന്‍ ക്രൂരമായി ബലാല്‍ത്സംഗം ചെയ്തു;  ദൃശ്യങ്ങള്‍ വാട്ട്സാപ്പില്‍ പ്രചരിപ്പിച്ചു

By Web Desk    April 19, 2018   

ഇന്ത്യ വീണ്ടും വീണ്ടും നാണം കെടുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീണ്ടും പീഢനത്തിനിരയായി. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 12 വയസ്സുകാരിയെ അയല്‍ക്കാരന്‍ ബലാത്സംഗം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ബലാത്സംഗം ചെയ്യുന്ന പീഡന ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്ക് വാട്ട്സപ്പില്‍ അയയ്ക്കുകയും ചെയ്തു. സംഭവത്തില്‍ ഡല്‍ഹിയിലെ റോഹിനി സബര്‍ബിലെ മാംഗോള്‍പൂര്‍ കലാന്‍ മേഖലയില്‍ നിന്ന് പ്രതിയായ ബുന്‍ഡി എന്ന അയല്‍ക്കാരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ പെണ്‍കുട്ടിയെ വീടിനടുത്തുള്ള സാമൂഹിക കേന്ദ്രത്തിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടു പോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനിടയില്‍ രണ്ടു സുഹൃത്തുക്കള്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു.

കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ കുടുംബാംഗങ്ങള്‍ തങ്ങളെ സമ്മര്‍ദ്ദം ചെലുത്തുന്നതായും തങ്ങളോട് ഇവിടം വിടാന്‍ അവര്‍ ആവശ്യപ്പെടുന്നതായും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി. പ്രതികളുടെ കുടുംബം സ്വാധീനമുള്ളവരാണെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News