• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രണ്ടാം ക്ലാസുകാരനെതിരെ പ്രകൃതി വിരുദ്ധ പീഡനം; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

By Web Desk    September 28, 2018   
 abuse

ഹൈദരാബാദ്: രണ്ടാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഹൈദരാബാദിലെ രാജേന്ദ്രനഗറിലുള്ള സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പ്രിന്‍സിപ്പല്‍  പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് 

രണ്ടാഴ്ചയായി കുട്ടി സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിക്ക് തുടര്‍ച്ചയായി രക്തസ്രാവമുണ്ടായതായും ബന്ധുക്കള്‍ പറയുന്നു.  കുട്ടിയെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചതെന്നും സംഭവത്തില്‍ അറസ്റ്റിലായ പ്രിന്‍സിപ്പലിനെ ജുഡീഷല്‍ റിമാന്‍ഡില്‍ വിട്ടതായും പൊലീസ് പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News