• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റിസോര്‍ട്ട് ഉടമയെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതിയെ പിടികൂടാതെ പോലീസിന്റെ ‘ഒളിച്ചുകളി’

By Web Desk    November 10, 2018   

കഴിഞ്ഞ തിങ്കളാഴ്‌ച്ച വൈകുന്നേരം മൂര്‍ത്തി ബിജു ഉള്‍പ്പെട്ട പന്ത്രണ്ട് പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി റിസോര്‍ട്ടില്‍ അതിക്രമിച്ച്‌ കയറി റിസോര്‍ട്ട് ഉടമയെ വധിക്കാന്‍ ശ്രമിച്ചു .ആക്രമണത്തില്‍ റിസോര്‍ച്ച്‌ ഉടമയ്ക്ക് മാരകമായി പരിേേക്കറ്റു. അടിയുടെ ആഘാതത്തില്‍ കണ്ണിന്റെ കൃഷ്ണമണിക്ക് തകരാറുണ്ടായി. തടയാന്‍ ശ്രമിച്ച റിസോര്‍ട്ടുടമയുടെ ബന്ധുവിനെയും അക്രമിച്ചതായും പരാതിയില്‍ പറയുന്നു, റിസോര്‍ട്ടിന്റെ വാതില്‍ ചവിട്ടി പൊളിച്ചതടക്കം നിരവധി നാശ നഷ്ട്ടം വരുത്തിട്ടുണ്ട്. റിസോര്‍ട്ടിന്റെ വാതില്‍ ചവിട്ടിയും, അടിച്ചും പൊളിച്ച്‌ അകത്ത് കടക്കുകയായിരുന്നു. വടി കൊണ്ടും, ഇരുമ്ബ് പോലുള്ള എന്തോ ആയുധം കൊണ്ടും കൈകൊണ്ടും റിസോര്‍ട്ട് ഉടമയുടെ തലയ്ക്കും, നെറ്റിക്കും, കണ്ണിനും പരിക്കേല്‍പ്പിച്ചു. അക്രമത്തില്‍ ഒരുലക്ഷത്തിലേറെ രൂപയുടെ നഷ്ടം റിസോര്‍ട്ടിനുണ്ടായിട്ടുണ്ട്.

25 ഓളം കേസ്സുകളില്‍ പ്രതിയായ ബിജുവും സംഘവും മുന്‍പും സ്പിരിറ്റ് കടത്തിലും, വധശ്രമകേസ്സുകളിലും പ്രതിയായിട്ടുണ്ട്. കുറച്ച്‌ നാള്‍ മുൻപ് ഒരു വീട് കത്തിച്ച കേസ്സില്‍ ബിജുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്ന വഴിക്ക് പൊലീസിനെ അക്രമിച്ച്‌ രക്ഷപെട്ടിരുന്നു.ഈ കേസ്സില്‍ രണ്ട് പൊലീസുകാര്‍ സസ്പന്‍ഷനിലാവുകയും ചെയ്തിട്ടുണ്ട്.

മുൻപ് ആര്‍.ഡി.ഒ. കോടതി 107,108 വകുപ്പുകള്‍ ചുമത്തി നല്ല നടപ്പിനു ശിക്ഷിച്ച വ്യക്തിയാണ് ബിജു. കൃത്യം നടത്തിയതിനു ശേഷം ബിജുവും സംഘവും നേരെ പോയത് മീനങ്ങാടി പൊലീസ് സ്റ്റേഷനിലേക്കാണ് . അവിടെ സംഭവം അറിയിക്കാന്‍ എത്തിയ ആളുകളെ ഇവര്‍ ഭീഷണി പെടുത്തിയതായും ഉപദ്രവിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.പോലീസുകാര്‍ തന്നെ പ്രതിക്ക് സഹായം നല്‍കുന്നുണ്ടെന്നും അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.മാനന്തവാടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ബിജു ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം സംഭവം അറിയിക്കാനെത്തിയ ആളുകളെ ബിജു അടക്കമുള്ള ക്വട്ടേഷന്‍ സംഘം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും പോലീസ് ഇയാളെ പിടികൂടിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

25 ഓളം കേസ്സുകളില്‍ പ്രതിയായ ബിജുവും സംഘവും മുമ്പും സ്പിരിറ്റ് കടത്ത്, വധശ്രമകേസ്സുകളില്‍ പ്രതിയായിട്ടുണ്ട്. മുമ്പ് ഒരാളുടെ വീട് കത്തിച്ചതുമായ് ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വഴി ബിജു കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചിട്ടുമുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News