• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊടുംവേനലില്‍ തൊഴിലാളികളെകൊണ്ട് പണിയെടുപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ്

By Web Desk    April 4, 2019   

കാക്കനാട്: സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് കനത്ത ചൂടിലും തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ്  വൈ.സഫീറുള്ള പറഞ്ഞു. കളക്ട്രേറ്റിലെ പ്ലാനിംഗ് ഹാളില്‍ വരള്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   

ഇതരസംസ്ഥാന തൊഴിലാളികളെയാണ് ഇത്തരത്തില്‍ കുടുതലും പണിയെടുപ്പിക്കുന്നത്. ഇത് തീര്‍ത്തും മനുഷ്യത്വ വിരുദ്ധമാണ്. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തിരമായി ശ്രദ്ധിക്കണം. സര്‍ക്കാര്‍ വകുപ്പുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാലും ഇത്തരത്തില്‍ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കരുത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും തൊഴിലുടമക്കുമെതിരെ ക്രിമിനല്‍ കേസ് എടുക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി തൊഴില്‍ വകുപ്പിന്റെ സ്‌ക്വാഡുകള്‍ പരിശോധന ശക്തമാക്കും.   

കുടിവെള്ള ക്ഷാമം രൂക്ഷമായ തദ്ദേശ സ്ഥാപനങ്ങളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ കളക്ടര്‍ തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ ഈ മാസം 2 ന് സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നിട്ടും ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കളക്ടര്‍ പറഞ്ഞു. വെള്ളം ആവശ്യക്കാര്‍ക്കാണ് എത്തുന്നതെന്നുറപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഡെപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീലാദേവി, സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.   

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News