• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിസ്റ്റര്‍ അമലാ വധക്കേസ്; പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവും 2,10,000 രൂപ പിഴയും

By shahina tn    December 21, 2018   
amala-vadhakkes

കോട്ടയം: പാലാ കര്‍മ്മലീത്ത മഠത്തില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവും 2,10,000 രൂപ പിഴയും കോടതി വിധിച്ചു. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു.

കൊലപാതകത്തിന് ജീവപര്യന്തം, ബലാല്‍സംഗത്തിന് പത്ത് വര്‍ഷം കഠിനതടവ്, അതിക്രമിച്ചു കടക്കലിന് ഏഴുവര്‍ഷം, ഭവനഭേദനത്തിന് ഒന്‍പത് മാസം എന്നിങ്ങനെയാണ് ശിക്ഷ. 2,10,000 രൂപ പ്രതി പിഴയടയ്ക്കുകയും വേണം. പിഴ അടച്ചില്ലെങ്കില്‍ ആറു വര്‍ഷവും ഒന്‍പതു മാസവും അധികമായി ശിക്ഷ അനുഭവിക്കണം. ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. വിചാരണ കാലയളവില്‍ തടവില്‍ കഴിഞ്ഞ 1182 ദിവസത്തെ ശിക്ഷ കോടതി ഇളവു ചെയ്യുകയും ചെയ്തു. കോടതി വിധിയില്‍ പ്രോസിക്യൂഷന്‍ സംതൃപ്തി രേഖപ്പെടുത്തി.

വിധി അന്തിമമല്ലെന്നും അപ്പീല്‍ പോകുമെന്നും പ്രതിഭാഗം അറിയിച്ചു. പാല കാര്‍മലീത്ത മഠാംഗമായിരുന്ന സിസ്റ്റര്‍ അമലയെ2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാല ഡിവൈഎസ്പി സുനീഷ് ബാബു. സി ഐ ബാബു സെബാസ്റ്റ്യന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. 2015 ല്‍ ഭരണങ്ങാനത്തെ അസീസി ഭവനില്‍ മോഷണം നടത്തിയതിന് സതീഷ് ബാബുവിനെ പാലാ കോടതി ആറു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News