• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
06:44 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മന്ത്രി ഇ ചന്ദ്രശേഖരന്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു

By Web Desk    February 21, 2019   
chandrashekaran

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചു. സര്‍ക്കാരിന്റെ പ്രതിനിധിയായാണ് മന്ത്രി വീടുകള്‍ സന്ദര്‍ശിച്ചത്. മാധ്യമപ്രവര്‍ത്തകരെയോ ഉദ്യോഗസ്ഥരെയോ അറിയിക്കാതെയാണ് മന്ത്രിയുടെ സന്ദര്‍ശനം.

കൃപേഷിന്റെ വീട്ടിലാണ് മന്ത്രി ആദ്യം സന്ദര്‍ശനം നടത്തിയത്.  പൊട്ടിക്കരഞ്ഞാണ് കൃപേഷിന്റെ പിതാവ് മന്ത്രിയോട് കാര്യങ്ങള്‍ പറഞ്ഞത്. പിന്നീട് അദ്ദേഹം ശരത്ത് ലാലിന്റെ വീട്ടിലും സന്ദര്‍ശനം നടത്തി. ശരത് ലാലിന്റെ വീട്ടിലും വൈകാരികമായ അന്തരീക്ഷമായിരുന്നു. വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ടാണ് അച്ഛനും അമ്മയും മന്ത്രിയോട് കാര്യങ്ങള്‍ പറഞ്ഞത്. സിബിഐ അന്വേഷണം വേണം എന്നാണ് കുടുംബം മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പീതാംബരനില്‍ മാത്രം ഒതുങ്ങിയാണ് കേസന്വേഷണം നടക്കുന്നത്. മന്ത്രി ഇടപെട്ട് സിബിഐ അന്വേഷണം നടത്തണം എന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമാണ് എന്നും സത്യസന്ധമായി അന്വേഷണം നടത്തി പ്രതികളെ പിടികൂടും എന്നും മന്ത്രി പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News