• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

APRIL 2019
SATURDAY
12:20 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രണയിച്ച്‌ വഞ്ചിച്ചു; മസാജ് പാര്‍ലറില്‍ യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊന്നു

By Web Desk    March 18, 2019   
crime

അല്‍ റഫാ : പ്രണയിച്ച്‌ വഞ്ചിച്ചതിന് യുവതിയെ ബംഗ്ലാദേശിയായ 30 കാരന്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുബെെ കോടതി വാദം കേട്ടു. അല്‍റഫയിലെ ഒരു മസാജ് പാര്‍ലറിലെ ജീനവക്കാരിയാണ് കൊല്ലപ്പെട്ടത്.ഡിസംബര്‍ മാസത്തിലായിരുന്നു സംഭവം.

ബംഗ്ലാദേശിയായ പ്രതി യുവതിയുമായി പ്രണയത്തിലായിരുന്നു . ഈ അവസരത്തില്‍ യുവാവ് 7000 ദിര്‍ഹം അടുത്ത് യുവതിക്ക് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യുവതി ഇയാളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയും വാട്ട്സ് ആപ്പ് തുടങ്ങിയവയില്‍ നിന്ന് യുവാവിനെ ഒഴിവാക്കുകയും ഇയാളുമായി ആശയവിനിമയം നടത്താതിരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതി യുവതി ജോലി ചെയ്യുന്ന മസാജ് പാര്‍ലറില്‍ എത്തുകയും യുവതിയെ ലെെംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് വഴങ്ങണമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്നും യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഭ്രാന്തമായ അവസ്ഥയിലെത്തിയ പ്രതി യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.

എന്നാല്‍, യുവതിയെ മനപൂര്‍വ്വം കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും യദൃശ്ചികമായി സംഭവിച്ചതാണെന്നും പ്രതി കോടതിയെ അറിയിച്ചു. മരണത്തിന് കാരണമായത് കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണെന്ന് ക്രിമിനോളജി വകുപ്പിലെ റിപ്പോര്‍ട്ടുകളും പറയുന്നു. കേസ് മാര്‍ച്ച്‌ 31 ലേക്ക് മാറ്റിയിരിക്കുകയാണ്.

Tags: News murder
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News