• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2019
TUESDAY
01:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാസര്‍ഗോഡ് ഇരട്ട കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന

By Web Desk    February 21, 2019   
peethambaran-2

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയ ഇരട്ട കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന. കേസ് സിബിഐ ഏല്‍പ്പിക്കണമെന്നാവശ്യം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് നീക്കം. അന്വേഷണ ചുമതലയിലുള്ള ഉദ്യോഗസ്ഥന്‍ ഡോ.എ ശ്രീനിവാസ ഐപിഎസ് ക്രൈംബ്രഞ്ചിലേക്ക് സ്ഥലം മാറി പോയതോടെ കേസ്സില്‍ തുടരന്വേഷണവും വഴിമുട്ടിയ അവസ്ഥയിലാണ്.

കല്യോട്ടെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും, സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കള്‍ രംഗതെത്തിയതോടെയാണ് പുതിയ നീക്കം. എസ്പി ഡോ എ ശ്രീനിവാസയുടെ മേല്‍നോട്ടത്തില്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘമാണ് പെരിയ കൊലക്കേസന്വേഷിക്കുന്നത്.

ക്രൈംബ്രാഞ്ച് എസ്പിയായി സ്ഥാനമാറ്റം ലഭിച്ച ഡോ എ ശ്രീനിവാസ് ജില്ല പൊലീസ് മേധാവി സ്ഥാനം ഇന്നലെ ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റ കീഴില്‍ തന്നെ കേസിന്റെ തുടരന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതിന് ആലോചന നടക്കുന്നത്. സംസ്ഥാന സര്‍ക്കാറിന് കീഴിലെ ക്രൈംബ്രാഞ്ച് സംഘത്തെ കേസന്വേഷണം ഏല്‍പ്പിച്ചാല്‍ നിലവിലെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടല്‍.

റിയാസ് മൗലവി കൊലക്കേസടക്കമുള്ള പ്രമാദ സംഭവങ്ങളിലെ ഡോ ശ്രിനിവാസിന്റ അന്വേഷണ മികവ് പെരിയ ഇരട്ടക്കൊലക്കേസന്വേഷണത്തിലും ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം.ഇന്നലെ വൈകീട്ട് ജില്ല പൊലീസ് ആസ്ഥാനത്തെത്തിയ കണ്ണൂര്‍ ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ഗൂഢാലോചനയടക്കമുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നാണ് ഐ ജി വ്യക്തമാക്കിയത്. ഇതിനിടയില്‍ കേസ്സില്‍ പ്രതികള്‍ക്ക് വാഹനമെത്തിച്ച് നല്‍കിയ ആളുടെ അറസ്റ്റ് പോലീസ് രേഖപെടുത്തി. ഏച്ചിലെടുക്കത്തെ സജി ജോര്‍ജ് ആണ് അറസ്റ്റിലായത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News