• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
03:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പെരിയ ഇരട്ടക്കൊലപാതകം: കേസന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു

By Web Desk    February 22, 2019   
a-peethambaran2

പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നതിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്കാണ് അന്വേഷണ സംഘത്തിന്റെ തലവന്‍. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ്, കാസര്‍കോട് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലീം എന്നിവരും സംഘത്തിലുണ്ട്.

അതേസമയം പെരിയ ഇരട്ട കൊലപാതക കേസിലെ അഞ്ച് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ പീതാംബരനെ സഹായിച്ചു എന്നാതാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. കണ്ണൂര്‍ ആലക്കോട് സ്വദേശി സുരേഷ്, കല്ല്യോട്ട് സ്വദേശികളായ ജിജിന്‍, അനില്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യം പൊലീസ് കോടതിയെ അറിയിക്കും.

കേസില്‍ കഴിഞ്ഞ ദിവസം അറസറ്റിലായി സജി ജോര്‍ജ്ജിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഹൊസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സജിയെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലയാളി സംഘത്തിന്റെ വാഹനം ഓടിച്ചതും ഇയാളായിരുന്നു. കേസില്‍ ഇനിയും രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.

കേസ് അന്വേഷണം കാര്യക്ഷമമക്കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് ഇന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News