• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
03:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അഭിമന്യുവിന്റെ വധക്കേസ്; വിചാരണ നടപടികള്‍ മാറ്റിവെച്ചു

By Web Desk    February 4, 2019   
Abhimanyu Case

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊലപാതകക്കേസില്‍ വിചാരണ നടപടികള്‍ മാറ്റിവെച്ചു. മാര്‍ച്ച് 28 ലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. കേസിലെ 27 പ്രതികളില്‍ ഇതുവരെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 16 പ്രതികളുടെ വിചാരണയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇപ്പോള്‍ മാറ്റിവെച്ചത്. കൊലപാതകം നടന്ന് ഏഴ് മാസം പിന്നിടുമ്പോഴാണ് വിചാരണ നടപടികള്‍ ആരംഭിക്കാനിരുന്നത്.

മഹാരാജാസ് കോളേജിലെ ചുവരെഴുത്തിനെ ചൊല്ലി എസ്എഫ്‌ഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആകെ 27 പ്രതികളുള്ള കേസില്‍ 19 പേരെ ഇതിനോടകം അറസ്റ്റ് ചെയ്‌തെങ്കിലും 15 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. നാല് പ്രതികള്‍ മാത്രമാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരാണ്. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദാണ് ഒന്നാം പ്രതി. കൊലപാതകം, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, വധിക്കണമെന്ന ഉദ്ദേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ ഒന്ന് മുതല്‍ 16 വരെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവരുടെ വിചാരണയാണ് ഇന്നാരംഭിക്കാനിരുന്നത്. രണ്ടാം ഘട്ട കുറ്റപത്രം വൈകാതെ സമര്‍പ്പിക്കും. കേസില്‍ എട്ട് പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. ഒളിവില്‍ പോകാനും മറ്റും പ്രതികളെ സഹായിച്ചതിന് പ്രതിചേര്‍ത്ത 11 പ്രതികളെകൂടി ഉള്‍പ്പെടുത്തി രണ്ടാം കുറ്റപത്രവും പോലീസ് ഉടന്‍തന്നെ സമര്‍പ്പിക്കും.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News